കേരളത്തോടുള്ള കേന്ദ്ര സമീപനത്തിൽ തിരുത്തൽ വേണം – മന്ത്രി സജി ചെറിയാൻ
text_fieldsകൊട്ടാരക്കര: കേരളത്തിന്റെ വികസനക്കുതിപ്പിന് കേന്ദ്രനിലപാടുകളിൽ ശക്തമായ തിരുത്തലുകൾ ഉണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ. കുളക്കട പഞ്ചായത്തിലെ പുത്തൂർ പടിഞ്ഞാറേ മത്സ്യച്ചന്തയുടെ ആധുനീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തൊട്ടാകെ കിഫ്ബി സഹായത്തിൽ 65 ആധുനിക മത്സ്യച്ചന്തകൾ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 51 എണ്ണത്തിന് ഇതിനകം 137.81 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു. ചീഫ് എൻജിനീയർ ടി.വി. ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ, പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ. രശ്മി.
വി. സുമാലാൽ, കുളക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. അജി, ടി. മഞ്ജു, എൻ. മോഹനൻ, വാർഡ് അംഗം കോട്ടക്കൽ രാജപ്പൻ, സെക്രട്ടറി സുജിത്കുമാർ എന്നിവർ സംസാരിച്ചു. 2.84 കോടി രൂപ വിനിയോഗിച്ചുള്ള ചന്തനിർമാണത്തിന് തീരദേശ വികസന കോർപറേഷനാണ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.