നേതാവിനെ വെട്ടി പരിക്കേല്‍പിച്ച മുന്‍ ആര്‍.എസ്.എസ്. മുഖ്യശിക്ഷക് അറസ്റ്റില്‍
text_fieldsകുണ്ടറ: ആര്‍.എസ്.എസ് നഗര്‍ കാര്യവാഹകിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മുഖ്യ ശിക്ഷക് അറസ്റ്റില്‍. ആര്‍.എസ്.എസ് കുഴിയം ശാഖ മുൻ മുഖ്യശിക്ഷക് പെരിനാട് ചന്ദനത്തോപ്പ് അരുണ്‍ ഭവനില്‍ അനീഷ്‌കുമാര്‍ ആണ് അറസ്റ്റിലായത്. കേസിലെ അഞ്ചു പ്രതികള്‍ ഒളിവിലാണ്.
ആര്‍.എസ്.എസ് കുണ്ടറ നഗര്‍ കാര്യവാഹക് ഇളമ്പള്ളൂര്‍ പൂനുക്കന്നൂര്‍ വിനീത് ഭവനില്‍ കണ്ണന്‍ എന്ന വിനീതിനെ അനീഷ് ഉള്‍പ്പെടെ ആറംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. 19നു രാത്രി 10.15 ന് നാന്തിരിക്കലിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍നിന്ന് ബൈക്കില്‍ മടങ്ങുന്ന വഴി തൊണ്ടിറക്ക് മുക്കില്‍ രണ്ട് ബൈക്കുകള്‍ കുറുകെ നിര്‍ത്തി വിനീതിനെ തടഞ്ഞു നിര്‍ത്തി വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. വലതു കൈക്കും കാലിനും ഗുരുതര പരിക്കേറ്റ വിനീത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ്.
ഫെബ്രുവരി 19 ന് കുഴിയം കടുവച്ചിറ ക്ഷേത്രത്തിനു സമീപത്ത് വിനീത് അനീഷിനെയും മറ്റും മര്‍ദിച്ചിരുന്നു. അനീഷ് കുമാറിനെ അനീഷ് കുമാറിനെ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തില്‍നിന്നും മാറ്റി നിര്‍ത്തിയതും മോശമായി പെരുമാറിയതിലുള്ള വൈരാഗ്യമാണ് കേസിനാസ്പദമെന്ന് പൊലീസ് പറഞ്ഞു.
എഴുപതോളം സി.സി ടി.വി കാമറ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിച്ചു. സംഭവത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ സംഭവദിവസംതന്നെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.
അനേഷണ സംഘത്തില്‍ കുണ്ടറ ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷ്, എസ്.ഐ. അഭിലാഷ്, എ.എസ്.ഐമാരായ ജെയിന്‍, സതീഷ്, സി.പി.ഒമാരായ ദീപക്, അനീഷ്, ശ്രീജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് അഞ്ചു പ്രതികളെയും വാഹനങ്ങളും തിരിച്ചറിഞ്ഞതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.