Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightപെരിനാട് കുടുംബാരോഗ്യ...

പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബഹളം; പിഞ്ചുകുഞ്ഞിന് മരുന്നില്ലാതെ കുത്തിവെപ്പ്

text_fields
bookmark_border
perinad health center
cancel
camera_alt

പെ​രി​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മ​രു​ന്ന് നി​റ​ക്കാ​ത്ത സി​റി​ഞ്ചു​പ​യോ​ഗി​ച്ച് കു​ത്തി​വെ​പ്പെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ളോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍

ഡോ. ​എം.​എ​സ്. അ​നു സം​സാ​രി​ക്കു​ന്നു

കു​ണ്ട​റ: വാ​ക്‌​സി​ന്‍ നി​റ​യ്ക്കാ​ത്ത സി​റി​ഞ്ചു​പ​യോ​ഗി​ച്ച് 75 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് കു​ത്തി​വെ​യ്‌​പ്പെ​ടു​ത്ത​ത് പെ​രി​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ചു. കു​ഞ്ഞി​ന്റെ പി​താ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ സ്ഥ​ല​ത്തെ​ത്തി ര​ണ്ട് ന​ഴ്‌​സു​മാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ്​ ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ന് ​കു​ട്ടി​ക​ൾ​ക്കു​ള്ള ര​ണ്ടാം ഡോ​സ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​നാ​യി വ​ന്ന പെ​രി​നാ​ട് വെ​ള്ളി​മ​ണ്‍ വെ​സ്റ്റ് വ​ത്സ​ല മ​ന്ദി​ര​ത്തി​ല്‍ വി​ഷ്ണു​പ്ര​സാ​ദി​ന്റെ​യും ശ്രീ​ജ​യു​ടെ​യും മ​ക​ള്‍ ശ്രീ​നി​ക വി.​നാ​യ​ര്‍ എ​ന്ന കു​ഞ്ഞി​നാ​ണ് ശൂ​ന്യ​മാ​യ സി​റി​ഞ്ചു​പ​യോ​ഗി​ച്ച് വാ​ക്‌​സി​നെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍ത്ത് ന​ഴ്‌​സ് ഗ്രേ​ഡ് ഒ​ന്ന് എ​സ്. ഷീ​ബ​യേ​യും ഗ്രേ​ഡ് ര​ണ്ട് ഡി. ​ലൂ​ര്‍ദി​നെ​യു​മാ​ണ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ ഡോ.​കെ.​എ​സ്. ഷി​നു സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത​ത്. പേ​ശി​യി​ലെ​ടു​ത്ത കു​ത്തി​വെ​പ്പ്​​ആ​യ​തി​നാ​ൽ കു​ട്ടി​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്ന്​ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

വി​വ​രം അ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ജ​യ​കു​മാ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ആ​​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ജ​യ​കൃ​ഷ്ണ​നു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ത​നി​ക്കി​തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ഡി.​എം.​ഒ മ​റു​പ​ടി പ​റ​യു​മെ​ന്നും​ പ​റ​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി. ​സു​രേ​ഷ്​​കു​മാ​റി​നോ​ടും ത​നി​ക്കി​തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് ഡോ​ക്ട​ര്‍ പ്ര​തി​ക​രി​ച്ച​തോ​ടെ ഒ​ച്ച​പ്പാ​ടും ബ​ഹ​ള​വു​മാ​യി.

ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ജാ​ഫി, ആ​രോ​ഗ്യ സ​മി​തി അ​ധ്യ​ക്ഷ ശ്രു​തി, വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ കെ. ​സോ​മ​വ​ല്ലി, മ​റ്റ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എന്നിവർ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​തോ​ടെ ഡോ​ക്ട​റു​മാ​യി വാ​ക്കേ​റ്റം ശ​ക്ത​മാ​യി. ഡി.​എം.​ഒ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും എ​ത്തി​യ​ത് ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ.​എം.​എ​സ്. അ​നു​വാ​യി​രു​ന്നു.

കു​ണ്ട​റ​യി​ല്‍നി​ന്ന് പൊ​ലീ​സ് എ​ത്തി അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ ഡോ.​അ​നു​വു​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളോ​ടും ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രോ​ടും സം​സാ​രി​ച്ചു.

വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നാ​യി കു​ഞ്ഞു​ങ്ങ​ളു​മാ​യി ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ വാ​ക്‌​സി​ന്‍ മു​റി​ക്ക് മു​ന്നി​ല്‍ കാ​ത്തി​രി​ക്കു​മ്പോ​ള്‍ അ​ക​ത്ത് ന​ഴ്‌​സു​മാ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്ക​ടി​ക്കു​ക​യും അ​തി​ലൊ​രാ​ള്‍ ക​ര​ഞ്ഞു​കൊ​ണ്ട് പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​യെ​ന്നും കു​ത്തി​വെ​പ്പി​ന് അ​ക​ത്തേ​ക്ക് വി​ളി​ച്ചെ​പ്പോ​ൾ ധി​റു​തി​യി​ല്‍ ഒ​രു സി​സ്റ്റ​റെ​ത്തി കു​ത്തി​വെ​പ്പെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും, സി​റി​ഞ്ച് പി​ന്‍വ​ലി​ച്ച് പ​ഞ്ഞി​കൊ​ണ്ട് തു​ട​ച്ച​പ്പോ​ഴാ​ണ് മ​രു​ന്നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ശ്ര​ദ്ധി​ച്ച​തെ​ന്നും കു​ഞ്ഞി​ന്റെ മാ​താ​വ്​ പ​റ​ഞ്ഞു.

ഉ​ട​ന്‍ത​ന്നെ തെ​റ്റ് പ​റ്റി​പ്പോ​യെ​ന്നും വീ​ണ്ടും കു​ത്തി​വെ​പ്പെ​ടു​ക്കാ​മെ​ന്നും ന​ഴ്​​സ്​ ഷീ​ബ പ​റ​ഞ്ഞെ​ന്നും അ​തു ത​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും കു​ഞ്ഞി​ന്റെ മു​ത്ത​ശ്ശി മൊ​ഴി​ന​ല്‍കി. ഡോ.​അ​നു ഒ​രോ​രു​ത്ത​രു​ടെ​യും ഭാ​ഗം കേ​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യെ​ത്തി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ മു​റി​ക്ക് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു.

പി​ന്നീ​ട് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രും പ്ര​ക​ട​ന​മാ​യെ​ത്തി. ന​ഴ്​​സു​മാ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​താ​യ ഉ​ത്ത​ര​വ്​ ല​ഭി​ച്ച​തോ​ടെ​യാ​ണ്​ സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsPerinad Health Center
News Summary - Conflict at Perinad Family Health Centre-Infant- vaccination without medication
Next Story