നടുവൊടിക്കുന്ന വികസനം: നടപ്പാതയില്‍ വലിയ കുഴി
text_fieldsകുണ്ടറ: ദേശീയപാത വികസന ഭാഗമായി പാതയോരങ്ങള്‍ തറയോട് പാകിയും റോഡും നടപ്പാതയുമായി കമ്പിവേലി കെട്ടി തിരിക്കുകയും ചെയ്ത പരിഷ്കാരം ഇളമ്പള്ളൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നിരവധി പേരെ അപകടത്തിലാക്കുന്നു. മഴക്കാലത്ത് പാതയോരത്ത് ഒഴുകിയെത്തുന്ന വെള്ളം റോഡിനടിയിലൂടെയുള്ള കള്‍വര്‍ട്ട് വഴി പാലക്കുഴി ഭാഗത്തേക്കാണ് പോകുന്നത്.
ഈ കള്‍വര്‍ട്ടിന്റെ തുടക്ക ഭാഗം രണ്ട് മീറ്ററോളം സ്ലാബിട്ട് മൂടാത്തതാണ് അപകടക്കെണിയാകുന്നത്. പകല്‍ വലിയ കുഴിയുടെ വക്കിലൂടെ സര്‍ക്കസുകാരെപ്പോലെ യാത്രക്കാര്‍ക്ക് പോകാം. ഇരുട്ടായാല്‍ പലപ്പോഴും പാതശ്രദ്ധിക്കാതെ ബസിനായി ഓടുമ്പോള്‍ യാത്രക്കാർ ഈ കുഴിയില്‍ വീഴുന്ന സ്ഥിതിയാണ്. ഇതേ ഭാഗത്ത് കുടിവെള്ളപൈപ്പ് പൊട്ടി ജലം ഒഴുകുന്നതും ആരും ശ്രദ്ധിക്കുന്നില്ല. വലിയ ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രമേ ഉദ്യോഗസ്ഥരും ഭരണനേതൃത്വവും ഉണരുകയുള്ളൂവെന്ന ആക്ഷേപമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.