റോഡില്‍ ആറടി താഴ്ചയില്‍ കുഴി
text_fieldsകുണ്ടറ: മൂന്നുവര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡില്‍ ആറടി താഴ്ചയില്‍ കുഴി രൂപപ്പെട്ടു. മുളവന ഇരുനിലമുക്കില്‍നിന്ന് പവിത്രേശ്വരത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്. രണ്ടുദിവസമായി ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശബ്ദമുണ്ടാകുമായിരുന്നെന്ന് നാട്ടുകാര്‍. ഉച്ചക്ക് പന്ത്രണ്ടോടെ സ്‌കൂട്ടറിലെത്തിയ പിതാവും മകളും കടന്നുപോകുമ്പോഴാണ് റോഡ് താഴ്ന്നത്.
ഇവര്‍ തലനാരിഴക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഉടന്‍തന്നെ നാട്ടുകാര്‍ വാഴ, ഓലമടല്‍, ടാര്‍വീപ്പ എന്നിവ വെച്ച് അപകട മുന്നറിയിപ്പ് നൽകി ഗതാഗതം നിയന്ത്രിച്ചു. വിവരമറിഞ്ഞെത്തിയ വാര്‍ഡംഗം വി. വിനോദ് പൊതുമരാമത്ത് അധികൃതരുമായി ബന്ധപ്പെട്ടു. അസി. എൻജിനീയര്‍ ഷാജി സ്ഥലത്തെത്തി. വെള്ളം ഒഴുകിയതിനൊപ്പം മണ്ണ് ഒലിച്ചതാകാം കാരണമെന്നാണ് നിഗമനം.
റോഡിന്റെ ഒരു വശം ആറടിയിലധികം താഴ്ചയുള്ള പുരയിടമാണ്. കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പും അതില്‍നിന്ന് വീട്ടിലേക്ക് കണക്ഷന്‍ എടുത്ത പൈപ്പും തെളിഞ്ഞിട്ടുണ്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി റോഡ് സുരക്ഷിതമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.