എം.ഡി.എം.എ വിൽപന: രണ്ടാം പ്രതി അറസ്റ്റിൽ
text_fieldsകൊല്ലം: യുവാക്കളെ ഉപയോഗിച്ച് എം.ഡി.എം.എ വിൽപന നടത്തിയ കേസിലെ രണ്ടാം പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊറ്റങ്കര തട്ടാർകോണം അൽത്താഫ് മനസിലിൽ എ. അൽത്താഫ് (26- അമൽ) ആണ് അറസ്റ്റിലായത്. 23ന് ആശ്രാമത്ത് എം.ഡി.എം.എയുമായി പിടിയിലായ ദീപുവാണ് ഒന്നാം പ്രതി. കൊല്ലം അസി. എക്സൈസ് കമീഷണർ ബി. സുരേഷ് ഒന്നാം പ്രതിയുടെ ഫോൺകാളുകൾ ഉൾെപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രണ്ടാം പ്രതിയെ കുരുക്കിയത്. മംഗലാപുരം, മുംബൈ, ചെെന്നെ എന്നിവിടങ്ങളിലായി പടർന്നുകിടക്കുന്ന ലഹരിമരുന്ന് റാക്കറ്റിലെ ഹോൾസെയിൽ ഡീലർ ആണ് അറസ്റ്റിലായ അൽത്താഫ്.
സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് ഇവരുെട മയക്കുമരുന്ന് വിപണനമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. മയക്കുമരുന്ന് കടത്താനും വിൽക്കാനും സാമ്പത്തിക ഇടപാടുകൾക്കും യുവതികളെ ഉപയോഗിച്ചിരുന്നു. ദീപുവിെൻറ നേതൃത്വത്തിലുള്ള അഞ്ചോളം പേരടങ്ങുന്ന സംഘവും 'അമലിക്ക' എന്നു വിളിക്കുന്ന അൽത്താഫിെൻറ നേതൃത്വത്തിലുള്ള സംഘവുമാണ് കൊല്ലം ടൗണിൽ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചുവന്നിരുന്നത്.
എക്സൈസ് സംഘം പരിശോധിച്ച ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ മൂന്നെണ്ണത്തിൽ മാത്രം കഴിഞ്ഞ നാലു മാസത്തിനിടെ 70 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. പേരിന് പോലും ഒരു ജോലി ഇല്ലാത്ത ഇവരുടെ ബാങ്കിടപാട് വിശദാംശങ്ങളാണ് സംഘത്തിൽപെട്ടവരിലേക്ക് എക്സൈസ് സംഘത്തിനെ എത്തിച്ചത്.
അൽത്താഫാണ് തമിഴ്നാട്ടിൽനിന്ന് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്നത്. പ്രധാനമായും രണ്ട് വാട്സ് ആപ് ഗ്രൂപ്പുകളുടെ അഡ്മിനായിരുന്നു അമൽ. ജില്ലയിലെ ഇവരുടെ മയക്കുമരുന്ന് കച്ചവടക്കാർ, ഇടനിലക്കാരായ യുവതികൾ എന്നിവരടങ്ങുന്ന 'അമലിക്കയും പിള്ളേരും' എന്നതാണ് ഒരു ഗ്രൂപ്. അമൽ അംഗമായ മറ്റൊരു വാട്സ് ആപ് ഗ്രൂപ്പിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് അസി.എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു.
ബംഗളൂരു, മുംബൈ, ഒഡിഷ, ചെന്നൈ എന്നിവിടങ്ങളിലെ മലയാളി ബന്ധമുള്ള ചില പ്രധാന മയക്കുമരുന്ന് കച്ചവടക്കാരും കേരളത്തിലെ നിരവധി ലഹരി മരുന്ന് കച്ചവടക്കാരും അടങ്ങിയതാണ് ഈ ഗ്രൂപ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എക്സൈസ് -പൊലീസ് കണ്ടെടുത്ത എല്ലാ മയക്കുമരുന്ന് കേസുകളുടെയും വിവരങ്ങൾ ഗ്രൂപ്പിൽ ഉണ്ട്. ഗ്രൂപ്പിെൻറ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ വൻ ലഹരിമരുന്ന് സംഘങ്ങളും തീവ്രവാദ സംഭവമുള്ള വ്യക്തികളും ഗ്രൂപ്പിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മയക്കുമരുന്ന് കൈവശം െവക്കൽ, കടത്തിക്കൊണ്ടു വരൽ, അതിന് പണം മുടക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് രണ്ടാം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊല്ലം അസി. എക്സൈസ് കമീഷണർ ബി. സുരേഷ്, കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവൻറിവ് ഓഫിസർ ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ക്രിസ്റ്റിൻ, വിഷ്ണു, ശരത്, അശ്വന്ത് എസ്. സുന്ദരം, എം. രാജഗോപാൽ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ശാലിനി ശശി, ബീന എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.