തീവ്രമഴ മുന്നറിയിപ്പ്: അടിയന്തര സാഹചര്യം നേരിടാന്‍ ക്രമീകരണം
text_fieldsകൊല്ലം: അതിതീവ്ര മഴ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിൽ അതിവിപുല സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സൺകൂടിയായ കലക്ടര്‍ അഫ്സാന പര്‍വീണ്‍.ആവശ്യാനുസരണം കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ആര്.ആര് ഡെപ്യൂട്ടി കലക്ടര്‍ക്കാണ് ചുമതല. കോവിഡ് സാഹചര്യം കൂടി മുന്നില്‍കണ്ടാണ് ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത്. ഗൃഹനിരീക്ഷണത്തില്‍ കഴിയേണ്ടുന്നവര്ക്കായി ശുചിമുറിയുടെ സാമീപ്യം ഉറപ്പാക്കും. ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി.
അപകടസാധ്യതാ പ്രദേശങ്ങളിലുള്ളവരെ നിര്‍ബന്ധമായും ക്യാമ്പുകളിലേക്ക് മാറ്റും. തദ്ദേശസ്ഥാപനങ്ങളാണ് ഏകോപനം നിര്‍വഹിക്കുക. ക്യാമ്പ് പരിപാലന കമ്മിറ്റി പുരുഷ/വനിതാ പ്രതിനിധികള്‍, വാര്‍ഡ് അംഗം, ഉദ്യോഗസ്ഥന് എന്നിവരെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക. സാമൂഹിക അടുക്കള ക്യാമ്പ് അംഗങ്ങളുടെ സഹായത്തോടെയോ സന്നദ്ധ സംഘടനകള്‍ മുഖാന്തരമോ സജ്ജമാക്കും. സപ്ലൈ ഓഫിസ് മുഖേന ക്യാമ്പിലേക്ക് ആവശ്യമുള്ള പാചകവസ്തുക്കളും പാചകവാതകവും ലഭ്യമാക്കും. കുടിവെള്ളം/വൈദ്യുതി എന്നിവ തടസ്സരഹിതമായി അതത് വകുപ്പുകള്‍ നല്‍കും. ശുചിത്വ മിഷന് തദ്ദേശസ്ഥാപനത്തിെൻറ സഹകരണത്തോടെ മാലിന്യം നീക്കി ശുചിത്വം ഉറപ്പാക്കും. കോവിഡ് പരിശോധനക്കും ആരോഗ്യ നിരീക്ഷണത്തിനുമായി ആരോഗ്യ വിദഗ്ധരെയും നിയോഗിച്ചു. വാഹനങ്ങളുടെ ലഭ്യതയും ഉറപ്പാക്കി. ക്യാമ്പ് അംഗങ്ങളുടെ വിവരങ്ങള്‍ റിലീഫ് പോര്‍ട്ടലില്‍ ചേര്‍ക്കും. പ്രതിദിനയോഗം ചേര്‍ന്ന് ക്യാമ്പിെൻറ കുറ്റമറ്റ നടത്തിപ്പ് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.