നിയന്ത്രണമില്ലാതെ ഭാരം കയറ്റിയ വാഹനങ്ങൾ; കടപ്പാക്കുഴി പാലം അപകടാവസ്ഥയിൽ
text_fieldsശാസ്താംകോട്ട: തകർന്ന കടപ്പാക്കുഴി പാലത്തിലൂടെ ഭാരവാഹനങ്ങൾ ചീറിപ്പാഞ്ഞിട്ടും അധികൃതർക്ക് നിസംഗതയെന്ന് പരാതി. പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന മെറ്റൽ ക്രഷറിലേക്കാണ് കൂടുതലായും അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾ പാലം വഴി എത്തുന്നത്. 45 വർഷം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം തകർന്ന് വീണിരുന്നു. കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിയ നിലയിലാണ്. ഏത് നിമിഷവും പാലം പൂർണമായി നിലം പൊത്തിയേക്കാവുന്ന സ്ഥിതിയിലാണ്. പാലം അതോറിറ്ററിയും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ചേർന്ന് പാലത്തിലൂടെ 7.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്ന് പോകരുതെന്ന് ഉത്തരവിറക്കുകയും പഞ്ചായത്തും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും അറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ക്രഷർ നടത്തിപ്പുകാരുടെ നേതൃത്വത്തിൽ ബോർഡ് എടുത്തുകളഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. പൊതുപ്രവർത്തകൻ സുഭാഷ് എസ്. കല്ലടയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പഞ്ചായത്തിലും ശാസ്താംകോട്ട പൊലീസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.