Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറെയിൽവേ ഇരട്ടപ്പാത...

റെയിൽവേ ഇരട്ടപ്പാത സുരക്ഷ പരിശോധന: പാറോലിക്കൽ ലെവൽ ക്രോസിൽനിന്ന് തുടങ്ങും

text_fields
bookmark_border
attn pta 110 കിലോമീറ്റർ വേഗതയിൽ ട്രാക്ക് റെക്കോഡിങ് കാർ ഓടിക്കും കോട്ടയം: ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെ റെയിൽ ഇരട്ടപ്പാത കമീഷൻ ചെയ്യുന്നതിനുവേണ്ടി സുരക്ഷ പരിശോധനയുടെ ഭാഗമായി മോട്ടോർ ട്രോളി-വേഗ പരിശോധനകൾ തിങ്കളാഴ്ച രാവിലെ 8.30ന് പാറോലിക്കൽ ലെവൽ ക്രോസിൽനിന്ന് തുടങ്ങും. റെയിൽവേ സേഫ്റ്റി കമീഷൻ അഭയകുമാർ റായിയാണ് സുരക്ഷ പരിശോധനക്ക്​ നേതൃത്വം നൽകുന്നത്. പുതിയ പാതയിലൂടെ ഏഴ്​ മോട്ടോർ ട്രോളികൾ പരിശോധനക്ക്​ ഉപയോഗിക്കും. റെയിൽവേ പാലങ്ങളുടെയും ലെവൽ ക്രോസുകളുടെയും ഇലക്ട്രിക്കൽ പോസ്റ്റുകളുടെയും പ്രവർത്തനക്ഷമത പരിശോധന പൂർത്തിയായാൽ ഉച്ചകഴിഞ്ഞ് ചിങ്ങവനം റെയിൽവേ സ്​റ്റേഷനിൽ എം.പിയും റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം നടക്കും. ഉച്ചക്കുശേഷം പാറോലിക്കൽ ലെവൽ ക്രോസിൽനിന്ന്​ പാതയിലൂടെ 110 കിലോമീറ്റർ വേഗതയിൽ രണ്ടുബോഗി ട്രാക്ക് റെക്കോഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ച് വേഗപരിശോധന നടത്തും. രണ്ടാമത്തെ വേഗ പരിശോധന മുട്ടമ്പലം ലെവൽക്രോസ് മുതൽ ചിങ്ങവനംവരെ നടത്തും. വൈകീട്ട്​ അഞ്ചിന്​ വേഗ പരിശോധന പൂർത്തിയാക്കും. 28ന് മുമ്പ് ഏറ്റുമാനൂർ, കോട്ടയം സ്​റ്റേഷനുകളിലെ ലിങ്ക് കണക്ട് ചെയ്യും. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെ ഇരട്ടപ്പാതക്ക്​ അംഗീകാരം ലഭിക്കുകയും കമീഷനിങ്​ നടപടി പൂർത്തിയാക്കുകയും ചെയ്യും. രണ്ട്​, മൂന്ന്​, നാല്​, അഞ്ച്​ പ്ലാറ്റ്ഫോമുകൾ 28നകവും ഒന്ന്​, ഒന്ന് എ പ്ലാറ്റ്ഫോമുകൾ മൂന്നാഴ്ചകൾക്കുശേഷവും പ്രവർത്തനക്ഷമമാകും. കോട്ടയംവഴി വടക്കോട്ട് പോകുന്ന എല്ലാ ട്രെയിനുകൾക്കുമായി ഒന്നാംനമ്പർ പ്ലാറ്റ്ഫോം 745 മീറ്ററായി നീട്ടിയിട്ടുണ്ട്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് ഒന്ന് എ പ്ലാറ്റ്ഫോമിന് 321 മീറ്റർ നീളമുണ്ട്. ചരക്ക്​ ഗതാഗതത്തിനായി മാത്രമുപയോഗിക്കുന്ന ആറാം നമ്പർ പ്ലാറ്റ്ഫോം ഉൾപ്പെടെ കോട്ടയം റെയിൽവേ സ്​റ്റേഷനിൽ ഏഴു പ്ലാറ്റ്ഫോമുകൾ ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story