Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:00 AM GMT Updated On
date_range 9 Nov 2021 12:00 AM GMTറാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നു; നിയമനം കിട്ടാതെ ആയുർവേദ തെറപ്പിസ്റ്റുകൾ
text_fieldsbookmark_border
അധികൃതർക്ക് താൽപര്യം താൽക്കാലിക നിയമനം കോട്ടയം: ആയുഷ് വകുപ്പിൽ 300 തസ്തിക അനുവദിച്ച മുൻ സർക്കാറിൻെറ തീരുമാനത്തിൽ തുടർനടപടികൾ ഉണ്ടാകാതായതോടെ സർക്കാർ ആയുർവേദ ആശുപത്രികളിലെ തെറപ്പിസ്റ്റുകളുടെ നിയമന നടപടികൾ സ്തംഭിച്ചു. വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. ഗുണപ്രദമായ ചികിത്സ നൽകണമെങ്കിൽ ഈ ആശുപത്രികളിൽ ആയുർവേദ തെറപ്പിസ്റ്റുകളുടെ സേവനം അനിവാര്യമാണ്. ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സകൾ രോഗികളിൽ ചെയ്യാനാണ് തെറപ്പിസ്റ്റുകളെ നിയോഗിക്കുന്നത്. എന്നാൽ, 130 ആശുപത്രികളിലായി 65ഓളം സ്ഥിരം തെറപ്പിസ്റ്റുകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഓരോരുത്തർ എന്ന നിലയിൽ 10 കിടക്കക്ക് രണ്ട് തെറപ്പിസ്റ്റ് വേണമെന്ന സർക്കാർ മാനദണ്ഡം നിലനിൽക്കെയാണ് നിയമനത്തിൽ വിമുഖത കാണിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻെറ 19/2/2021ലെ 52/2021 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 80 ആയുർവേദ തെറപ്പിസ്റ്റ് തസ്തികകളും അനുവദിച്ചിരുന്നു. എന്നാൽ, ഇതുവരെ പ്രസ്തുത തസ്തികകൾക്ക് ധനവകുപ്പിൽനിന്ന് അംഗീകാരം ലഭിച്ചിട്ടില്ല. മൂന്നുവർഷമായി ജോലി കാത്തിരിക്കുന്ന 10 ജില്ലകളിലെ 200ഓളം ഉദ്യോഗാർഥികളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. പത്താം ക്ലാസിനുശേഷം സർക്കാർ ആയുർവേദ കോളജിൽനിന്ന് ഒരുവർഷത്തെ തെറപ്പിസ്റ്റ് കോഴ്സ് പാസാകുന്നവരെയാണ് സർക്കാർ ആശുപത്രികളിൽ നിയമനത്തിന് പരിഗണിക്കാറ്. ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, നസ്യം, വസ്തി എന്നിവയിലൊക്കെ വിശദമായി പഠനം നടത്തി ആയുർവേദ കോളജുകളിൽനിന്ന് ഇറങ്ങിയ 2500ൽ അധികം പേർ ജോലിയില്ലാതെ കഴിയുകയാെണന്ന് ഉദ്യോഗാർഥികൾ പറയുന്നു. നിലവിൽ സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും നടപ്പാക്കിയിരിക്കുന്ന വിവിധ പദ്ധതികൾ പ്രകാരം താൽക്കാലിക അടിസ്ഥാനത്തിൽ തെറപ്പിസ്റ്റുകളെ നിയമിച്ചാണ് പല ആശുപത്രികളും പ്രവർത്തിക്കുന്നത്. അധികൃതർ താൽപര്യം കാണിക്കുന്നതും താൽക്കാലിക നിയമനത്തിനാണ്. തെറപ്പിസ്റ്റുകൾ ഇല്ലാത്ത ആശുപത്രികളിൽ മറ്റ് ജോലികൾക്ക് നിയമിക്കപ്പെട്ടവർ തെറപ്പി നടത്തുന്ന ഗുരുതരമായ സ്ഥിതിവിശേഷവും സംസ്ഥാനത്തുണ്ട്. പാചകക്കാരും ശുചീകരണ തൊഴിലാളികളും മറ്റുമായി ജോലിക്ക് കയറിയവർ ക്രമേണ രോഗികളെ ചികിത്സിക്കാൻ നിയോഗിക്കപ്പെടുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story