Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:11 AM GMT Updated On
date_range 4 Dec 2021 12:11 AM GMTറോഡ് കുളമായി: പുളിമൂട് - പായിക്കാട് റോഡിൽ കാൽനടയാത്ര ദുസ്സഹം
text_fieldsbookmark_border
ഏറ്റുമാനൂർ: പേരൂർ പുളിമൂട് - പായിക്കാട് റോഡിൽ യാത്ര തീർത്തും ദുസ്സഹമായി. പാറമ്പുഴ, സംക്രാന്തി ഭാഗങ്ങളിൽനിന്നും ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പാലാ റോഡിൽ എത്താനുള്ള എളുപ്പവഴിയാണ് കാൽനട യാത്ര പോലും ദുസ്സഹമായി തകർന്നു കിടക്കുന്നത്. പായിക്കാട്, പാറെക്കടവ് വഴി പേരൂരിലെ പ്രധാന ജങ്ഷൻ ആയ കണ്ടൻചിറയിലെത്തുന്ന റോഡിൻെറ ഒരു കിലോമീറ്ററിലധികം വരുന്ന ഭാഗമാണ് കുണ്ടും കുഴിയുമായത്. പുളിമൂട് - പായിക്കാട് കവല പാറേക്കടവ് - കണ്ടൻചിറ കവല തുടങ്ങിയ സ്ഥലങ്ങളിൽ കൂടി കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ ബസ് സർവിസ് നടന്നിരുന്നതാണ്. ഈ പ്രദേശത്തുള്ള സ്കൂൾ-കോളജ് വിദ്യാർഥികൾ, സർക്കാർ, പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ രണ്ട് ബസുകളെ ആശ്രയിച്ചും, മറ്റു വാഹനങ്ങളെയും ആശ്രയിച്ചാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, റോഡിൻെറ ശോച്യാവസ്ഥയെ തുടർന്ന് ബസുകൾ സർവിസ് നിർത്തിെവച്ചിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ മാർഗമില്ലാത്ത അവസ്ഥയാണ്. ഓട്ടോറിക്ഷകൾ ഓട്ടം വരാൻ മടിക്കുന്നു. ചെളിയിൽ പുതഞ്ഞാണ് വിദ്യാർഥികളും മറ്റും സ്കൂളിൽ പോകുന്നത്. സ്കൂൾ ബസുകൾ ഈ റൂട്ടിൽ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകളായിരുന്നു വിദ്യാർഥികൾക്ക് ആശ്രയം. റോഡിൽ വൻ കുഴികളാണ്. വെള്ളപ്പൊക്കത്തിൽ പലയിടത്തും റോഡിൻെറ ഭാഗങ്ങൾ ഒലിച്ചുപോയ നിലയിലാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. പല തവണ തങ്ങളുടെ ദുരവസ്ഥ അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നിെല്ലന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭയുടെ മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്. അതേസമയം, റോഡിൻെറ റീടാറിങ്ങിന് 59 ലക്ഷം കരാർ ആയിട്ടുണ്ടെന്നും പണികൾ ഉടൻ ആരംഭിക്കുമെന്നും നഗരസഭ കൗൺസിലർ രാധിക രമേശ് മാധ്യമത്തോട് പറഞ്ഞു. ചിത്രം - കുണ്ടും കുഴിയുമായ പേരൂർ പുളിമൂട് - പായിക്കാട് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story