Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:14 AM GMT Updated On
date_range 22 Feb 2022 12:14 AM GMTപെരുമാറ്റ ദൂഷ്യം; ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ
text_fieldsbookmark_border
കാസർകോട്: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ. വിനോദസഞ്ചാര വകുപ്പ് കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണിക്കെതിരെയാണ് നടപടി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ജില്ലതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറുടെ ശിപാർശയിലാണ് സസ്പെൻഷൻ. ഇടുക്കിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ ഇദ്ദേഹത്തിനെതിരെ പരാതികളുയരുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. കാസർകോട് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story