Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:14 AM GMT Updated On
date_range 22 Feb 2022 12:14 AM GMTഡ്യൂട്ടി ഫ്രീ ഷോപ് കേന്ദ്രീകരിച്ച് മദ്യ ഇടപാട്: ലൂക്ക് കെ. ജോർജിനെ കസ്റ്റഡിയിൽ വിട്ടു
text_fieldsbookmark_border
കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ് കേന്ദ്രീകരിച്ച് നടന്ന മദ്യ ഇടപാടിൽ അറസ്റ്റിലായ കസ്റ്റംസ് മുൻ സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ അംഗീകരിച്ചാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഈ മാസം 25 വരെ കസ്റ്റഡി അനുവദിച്ചത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം 25ന് വൈകീട്ട് അഞ്ചിനകം തിരികെ ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. കേസുമായി ബന്ധപ്പെട്ട് ഏതാനും പേരെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുകയാണ്. ഡ്യൂട്ടി ഫ്രീ ഷോപ് നടത്തിപ്പുകാരായിരുന്ന പ്ലക്സ് മാക്സ് കമ്പനി സി.ഇ.ഒ സുന്ദരവാസൻ, മാനേജർ പി.മദൻ, വിൽപനക്കാരൻ കിരൺ ഡേവിഡ്, എയർപോർട്ട് മുൻ ഡയറക്ടർ ജോർജ് തരകൻ, കാർഗോ മാനേജർ കെ.എം. ശശികുമാർ, പ്ലക്സ് മാക്സ് മുൻ മാനേജിങ് ഡയറക്ടർ പ്രഗദീഷ് കുമാർ, ഡയറക്ടറും പ്രഗദീഷ് കുമാറിന്റെ പിതാവുമായ എസ്.രാമസ്വാമി എന്നിവരും കേസിൽ പ്രതികളാണ്. കേസിൽ അന്വേഷണം നടത്തിയ സി.ബി.ഐ നേരത്തേ ലൂക്ക് കെ. ജോർജ് അടക്കം നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് പ്രിവൻറിവ് സൂപ്രണ്ട് വി.വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം ലൂക്ക് കെ. ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ പേരിൽ മദ്യം വിറ്റെന്ന് വ്യാജരേഖയുണ്ടാക്കി 6.50 കോടിയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചെന്നാണ് കേസ്. പിഴയടക്കം 16.81 കോടി രൂപ അടക്കാനാണ് പ്ലക്സ് മാക്സിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story