Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:16 AM GMT Updated On
date_range 22 Feb 2022 12:16 AM GMTആർ.എസ്.എസ് ശ്രമം കേരളത്തെ കലാപഭൂമിയാക്കാൻ -കോടിയേരി
text_fieldsbookmark_border
തിരുവല്ല: കേരളത്തിൽ അരാജകത്വം സൃഷ്ടിച്ച് കലാപഭൂമിയാക്കി മാറ്റാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പെരിങ്ങരയിൽ സന്ദീപ് കുമാറിന്റെ കുടുംബസഹായ നിധി കൈമാറാൻ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത 25 വർഷത്തെ വികസനം മുൻകൂട്ടി കണ്ടാണ് എൽ.ഡി.എഫ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിനായി നാടിന്റെ പലഭാഗത്തും കൊലപാതക പരമ്പരകളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമംകൊണ്ട് സി.പി.എമ്മിനെ തകർക്കാനാവില്ലെന്നും ജനങ്ങളെ മുൻനിർത്തി ആർ.എസ്.എസിനെ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story