Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:08 AM GMT Updated On
date_range 4 Dec 2021 12:08 AM GMTജില്ലയിൽ 532 പേർക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ 532 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 518 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേർ രോഗബാധിതരായി. 277 പേർ രോഗമുക്തരായി. 5167 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 245 പുരുഷൻമാരും 224 സ്ത്രീകളും 63 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 88 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3745 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 337667 പേർ കോവിഡ് ബാധിതരായി. 330543 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21193 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-61, എരുമേലി-25, ഏറ്റുമാനൂർ-22, രാമപുരം-20, ഉഴവൂർ-18, പാലാ, കാഞ്ഞിരപ്പള്ളി-17, ചങ്ങനാശ്ശേരി-15, ഭരണങ്ങാനം-14, അയർക്കുന്നം, വൈക്കം, മുണ്ടക്കയം, കടപ്ലാമറ്റം-13, അതിരമ്പുഴ-11, വെളിയന്നൂർ, കരൂർ-10, തൃക്കൊടിത്താനം, അയ്മനം, കോരുത്തോട്, പനച്ചിക്കാട്, പള്ളിക്കത്തോട് മണർകാട്, കിടങ്ങൂർ-8, കൂരോപ്പട, കറുകച്ചാൽ, പാമ്പാടി, കാണക്കാരി, വിജയപുരം, പുതുപ്പള്ളി, വെള്ളൂർ, ഈരാറ്റുപേട്ട, ചിറക്കടവ്, മീനച്ചിൽ-7 കൂട്ടിക്കൽ, കടുത്തുരുത്തി, തിരുവാർപ്പ്-6, വാഴപ്പള്ളി, വാകത്താനം, വാഴൂർ, മണിമല, നെടുംകുന്നം-5, വെച്ചൂർ, അകലക്കുന്നം, മുളക്കുളം, തിടനാട്, ഉദയനാപുരം, മരങ്ങാട്ടുപിള്ളി-4, പാറത്തോട്, മാഞ്ഞൂർ, പൂഞ്ഞാർ, മേലുകാവ്, ആർപ്പൂക്കര, തലയാഴം, കുറവിലങ്ങാട്-3, കുമരകം, മുത്തോലി, തലനാട്, ചെമ്പ്, മൂന്നിലവ്, കുറിച്ചി, മറവന്തുരുത്ത്, കടനാട്, കല്ലറ, മാടപ്പള്ളി-2, പായിപ്പാട്, ഞീഴൂർ, ടി. വിപുരം, മീനടം, തലയോലപ്പറമ്പ്, തലപ്പലം- 1 അപേക്ഷ ക്ഷണിച്ചു കോട്ടയം: വിനോദസഞ്ചാര വകുപ്പിൻെറ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്റ്റൈപ്പേൻറാടെ ജില്ല മിഷൻ കോഓഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടൻറ്് ട്രെയിനിയെയും നിയമിക്കുന്നതിന് യോഗ്യരായവരിൽനിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനായി 'https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108' എന്ന ലിങ്ക് സന്ദർശിക്കുക. 23 വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം. ഫോൺ: 0471-2334749.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story