ചങ്ങനാശ്ശേരി ഡിപ്പോയില്‍ കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ മുടങ്ങുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
text_fieldsചങ്ങനാശ്ശേരി: കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ മുടങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഡിപ്പോയില്‍ 63 ബസുകളാണുള്ളതെങ്കിലും 49 ഷെഡ്യൂളുകള്‍ മാത്രമേ ഇപ്പോള്‍ ഓടുന്നുള്ളൂ. ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ 104 തസ്തികയുണ്ടെങ്കിലും 84പേര് മാത്രമാണുള്ളത്. ഇവരില്‍ ചിലര്‍ അവധിയെടുക്കേണ്ടി വരുന്നത് സര്‍വിസുകളെ ബാധിക്കുന്നുണ്ട്.
ആലപ്പുഴ റോഡില്‍ നിര്‍മാണം നടക്കുന്നതിനാല്‍ നെടുമുടി വരെയാണ് ചങ്ങനാശ്ശേരിയില്‍നിന്നുള്ള ബസുകള്‍ സര്‍വിസ് നടത്തുന്നത്. കെ.എസ്.ആര്.ടി.സിയെ മാത്രം ആശ്രയിക്കുന്ന കുട്ടനാടന്‍ മേഖലകളിലുള്ളവരാണ് കൂടുതല്‍ യാത്രക്ലേശം അനുഭവിക്കുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ നെടുമുടിവരെ നാല് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്.
ചമ്പക്കുളം, വെളിയനാട്, ചതുര്ത്യാകരി, കാവാലം-കൃഷ്ണപുരം തുടങ്ങിയ റൂട്ടുകളിലായി ഇരുപതോളം ഓര്‍ഡിനറി ബസുകളും ഇപ്പോള്‍ സര്‍വിസ് നടത്തുന്നുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ താല്‍ക്കാലികമായി സര്‍വിസുകള്‍ ക്രമീകരിച്ചതോടെ പരാതിക്ക് പരിഹാരം ഉണ്ടായെങ്കിലും ഇതോടെ കിഴക്കന്‍ മേഖലയിലേക്കുള്ള സര്‍വിസുകള്‍ താളം തെറ്റി.
കിഴക്കന്‍ മേഖലയിലേക്കുള്ള ചില ഓര്‍ഡിനറി സര്‍വിസുകള്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറ്റിയതോടെയാണ് കിഴക്കന്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമായത്.കട്ടപ്പന, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചങ്ങനാശ്ശേരിയില്‍നിന്ന് മുമ്പ് കൃത്യമായ ഇടവേളകളില്‍ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നു. ഇവയില്‍ പലതും ഇപ്പോള്‍ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.