മനക്കച്ചിറ പുത്തനാർ ജലോത്സവം പുനരാരംഭിക്കുന്നു
text_fieldsചങ്ങനാശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും താലൂക്കിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 2006 മുതൽ തുടർച്ചയായി ആറുവർഷം നടന്നുവന്ന മനക്കച്ചിറ പുത്തനാർ ജലോത്സവം വിപുല പരിപാടികളോടെ പുനരാരംഭിക്കാൻ ജലോത്സവ സമിതി ഒരുക്കം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
ജോബ് മൈക്കിൾ എം.എൽ.എ, കൊടുക്കുന്നിൽ സുരേഷ് എം.പി, ചങ്ങനാശ്ശേരി നഗരസഭ, താലൂക്കിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെയാണ് ജലോത്സവം പുനരാരംഭിക്കുകയെന്നും സമിതി ജനറൽ കൺവീനർ കെ.വി. ഹരികുമാർ അറിയിച്ചു.
ചങ്ങനാശ്ശേരിയിലെ ജലോത്സവ പ്രേമികളെയും സ്ഥാപനങ്ങളെയും മത - രാഷ്ട്രീയ, സാംസ്കാരിക, സംഘടന പ്രതിനിധികളെയും സമിതിയിൽ ഉൾക്കൊള്ളിക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. യോഗത്തിൽ മുൻ ഐ.ജി ജേക്കബ് ജോബ് (വൈസ് പ്രസി), ആർട്ടിസ്റ്റ് ദാസ് (സെക്ര), എൻ.പി. കൃഷ്ണകുമാർ (ട്രഷ), അബ്ദുൽ സലാം (ജോ. സെക്ര), സിബി അറയ്ക്കത്തറ, പി. സുരേന്ദ്രൻ, എ.സി.വി. സജീവ്, ഡി. വിജയൻ, ജി. ലക്ഷ്മണൻ, കെ.ജി. ശശികുമാർ, പി.കെ സുശീലൻ, പി.എ. സാലി, ജി.കെ. പിള്ള, കെ.ജെ. കൊച്ചുമോൻ, എം.ഡി. ഓമനക്കുട്ടൻ, അഡ്വ. വി.ആർ. രാജു, പ്രഫ. ആനന്ദക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.