മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ പൊലീസിൽ ഏൽപിച്ചു
text_fieldsചങ്ങനാശ്ശേരി: പട്ടാപ്പകൽ പറാൽ-കുമരങ്കേരി റോഡിൽ മാലിന്യം തള്ളാനെത്തിയ പിക്അപ് വാൻ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് രൂക്ഷമായ ദുർഗന്ധം നിറഞ്ഞ പഴകിയ ആഹാരാവശിഷ്ടങ്ങളും വ്യാപാര സ്ഥാപനത്തിന്റെ മാലിന്യവും നിറച്ച വാൻ തിരക്കേറിയ റോഡിൽ നിർത്തിയിട്ട് റോഡരികിൽ തള്ളുകയായിരുന്നു.
ഇതുകണ്ട് നാട്ടുകാർ സംഘടിച്ച് വാൻ തടയുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ശുചീകരണ വാരത്തോടനുബന്ധിച്ച് നാട്ടുകാരും റെസിഡന്റ്സ് അസോസിയേഷനും ചേർന്ന് മാലിന്യം നീക്കം ചെയ്യുകയും വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഇവിടെ മാലിന്യം തള്ളുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
രാത്രി നഗരപ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ രാത്രി പട്രോളിങ് നടത്തുന്നതുകൊണ്ട് ഉൾപ്രദേശങ്ങളിൽ അറവ് മാലിന്യവും ഹോട്ടൽ അവശിഷ്ടങ്ങളും തള്ളുന്നതിന് പതിവായതായി നാട്ടുകാർ പറഞ്ഞു.
മാലിന്യം കുമിഞ്ഞതുമൂലം ഇത് വഴിയുള്ള കാൽനടയും ദുസ്സഹമായിരുന്നതിനെ തുടർന്നാണ് ഒക്ടോബറിൽ നഗരസഭ നേതൃത്വത്തിൽ വലിയതോതിൽ ശുചീകരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.