ളാക്കാട്ടൂർ-പൂതിരിവഴി കെ.എസ്.ആർ.ടി.സി സർവിസ് ഇന്ന് മുതൽ
text_fieldsപൊൻകുന്നം: ളാക്കാട്ടൂർ, പൂതിരിവഴി പൊൻകുന്നം ഡിപ്പോയിൽനിന്ന് കോട്ടയത്തേക്കുള്ള സർവിസിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ എട്ടിന് പൊൻകുന്നത്തുനിന്ന് ആരംഭിക്കുന്ന സർവിസ് തച്ചപ്പുഴ, നെയ്യാട്ടുശ്ശേരി, വെറുംകൽപറ, വെങ്ങാലത്തുവയൽ, ആനിക്കാട്, പള്ളിക്കത്തോട്, കൂരോപ്പട, ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ, പൂതിരി ഒറവക്കൽ, മണർകാടുവഴി കോട്ടയത്തെത്തും. വൈകീട്ട് 3.30നാണ് കോട്ടയത്തുനിന്നുള്ള മടക്കയാത്ര.
ഈ ആവശ്യം ഉന്നയിച്ച് ജനാധിപത്യ കേരള കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിരുന്നു. രാജൻ ആരംപുളിക്കൽ, ബേബിച്ചൻ നടുവത്താനിൽ, മാത്യു കാഞ്ഞമല, ജോർജ് കൊച്ചുപുരക്കൽ, മാത്യു മഠത്തിൽ, ജോയ് കുരിശുംമുട്ടിൽ, ജയിംസ് സേവ്യർ, സോബിൻ പുലിയുറുമ്പിൽ, കൊച്ചുമോൻ പള്ളിപ്പറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.