ശബരിമല തീർഥാടനം: പാർക്കിങ് ഫീസ്, ഭക്ഷണവില എന്നിവയിൽ കർശന ഇടപെടൽ
text_fieldsകോട്ടയം: ശബരിമല തീർഥാടനത്തിനു മുന്നോടിയായി ജില്ലയിലെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് കലക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കുന്ന ശബരിമല അവലോകന യോഗങ്ങൾക്കു മുന്നോടിയാണ് കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
എരുമേലിയിലെ ക്രമീകരണങ്ങൾ സംബന്ധിച്ചു ജില്ലയിലെ ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ചും വിശദമായി യോഗം ചർച്ച ചെയ്തു. എരുമേലിയിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്തിൽ കർമപദ്ധതി തയാറാക്കണമെന്നു കലക്ടർ നിർദേശിച്ചു. പാർക്കിങ് ക്രമീകരണം, ഫീസ് എന്നിവ സംബന്ധിച്ചു കൃത്യമായ നടപടികളുണ്ടാകണമെന്നും ഭക്ഷ്യവസ്തുക്കളുടെ വില ഏകീകരിക്കണം, കുടിവെള്ളം ഉറപ്പാക്കണം, ദിശാബോർഡുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കാൻ തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കലക്ടർ ഡി. രഞ്ജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.