Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kottayam medical college
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഫോൺ കലുങ്കിനടിയിൽ; അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ലു​ങ്കി​ന​ടി​യി​ൽ. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സം​ക്രാ​ന്തി കൂ​ട്ടു​ങ്ക​ൽ​പ​റ​മ്പി​ൽ ശ്രീ​കു​മാ​റാ​ണ്​ (62) മ​രി​ച്ച​ത്.

ഏ​പ്രി​ൽ 28നാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ലെ നാ​ലാം​നി​ല​യി​ലു​ള്ള കോ​വി​ഡ് വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഈ ​വാ​ർ​ഡി​ൽ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ​ക്ക് ഫോ​ൺ അ​നു​വ​ദി​ക്കാ​റു​ണ്ട്. ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ ശ്രീ​കു​മാ​റി​െൻറ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​കു​ക​യും വെൻറി​ലേ​റ്റ​റി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തു.

ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന 13,000 രൂ​പ വി​ല​യു​ള്ള സ്മാ​ർ​ട്ട്​ ഫോ​ൺ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ലാ​രോ വാ​ങ്ങി​െ​വ​ച്ചു. 17ന് ​ശ്രീ​കു​മാ​ർ മ​രി​ച്ചു. 18ന് ​രാ​വി​ലെ​യാ​ണ് ബ​ന്ധു​ക്ക​ൾ ഫോ​ൺ അ​ന്വേ​ഷി​ക്കു​ന്ന​ത്. വാ​ർ​ഡി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ഫോ​ണി​ലേ​ക്ക്​ വി​ളി​ച്ച​പ്പോ​ൾ ക​ള​ഞ്ഞു​കി​ട്ടി​യ​താ​ണെ​ന്ന്​ മ​റു​പ​ടി ല​ഭി​ച്ചു. ക​ലു​ങ്കി​െൻറ തോ​ട്ടി​ൽ ച​ളി​യി​ൽ പു​ത​ഞ്ഞാ​ണ് കി​ട​ന്നി​രു​ന്ന​തെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു. വീ​ട്ടി​ൽ വ​രാ​മെ​ങ്കി​ൽ മ​ട​ക്കി​ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്​ ശ്രീ​കു​മാ​റി​െൻറ ബ​ന്ധു​ക്ക​ൾ ഈ ​വീ​ട്ടി​ലെ​ത്തി ഫോ​ൺ കൈ​പ്പ​റ്റി​യ​ശേ​ഷം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonecovid19
News Summary - The phone of the person who died due to covid is under the rock; Order for Inquiry
Next Story