Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:09 AM GMT Updated On
date_range 23 Nov 2021 12:09 AM GMTലഹരിമാഫിയ പിടിമുറുക്കുന്നത് ഭയാനകം -കെ. മുരളീധരൻ
text_fieldsbookmark_border
വടകര: ലഹരി മാഫിയസംഘങ്ങൾ നാട്ടിൻപുറങ്ങളിലടക്കം പിടിമുറുക്കുന്നത് ഏറെ ഭയാനകമാണെന്ന് കെ. മുരളീധരൻ എം.പി. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിനിർമാർജന സമിതി കോഴിക്കോട് നോർത്ത് ജില്ല സമരപ്രഖ്യാപന കൺെവൻഷൻ വടകര ശാന്തി സൻെററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് ജില്ല പ്രസിഡൻറ് എം.കെ. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. എൽ.എൻ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമു സമരപ്രഖ്യാപനം നടത്തി. എൻ. അഹമ്മദ്, കെ.പി. ഇമ്പിച്ചി മമ്മുഹാജി, ഹുസൈൻ കമ്മന, മജീദ് ഹാജി, പി. സഫിയ, ഇ.പി. ഖദീജ, സി.കെ. ജമീല, സറീന തിക്കോടി, ഒ.കെ. കുഞ്ഞബ്ദുല്ല, മുസ്തഫ മുട്ടുങ്ങൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൂപ്പി തിരുവള്ളൂർ സ്വാഗതം പറഞ്ഞു. ചിത്രം ലഹരിനിർമാർജന സമിതി നോർത്ത് ജില്ല സമരപ്രഖ്യാപന കൺവെൻഷൻ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു Saji 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story