Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:09 AM GMT Updated On
date_range 23 Nov 2021 12:09 AM GMTറോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം--മന്ത്രി
text_fieldsbookmark_border
കോഴിേക്കാട്: ജില്ലയിലെ പ്രധാന റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പരാതി പറയാന്‍ കാത്തുനില്‍ക്കാതെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം. പൊതുമരാമത്ത് വകുപ്പിൻെറ സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരെ കര്‍ശന നിലപാട് എടുക്കും. പി.ഡബ്ല്യൂ.ഡി അനുവാദമില്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പരിശോധിക്കും. ജില്ല കലക്ടര്‍ ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ് ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോഓഡിനേഷന്‍ കമ്മിറ്റി. എല്ലാ മാസവും യോഗംചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തി തടസ്സങ്ങള്‍ നീക്കി പദ്ധതി വേഗത്തില്‍ നടപ്പാക്കുകയുമാണ് ഉദ്ദേശിക്കുന്നത്. യോഗത്തില്‍ ജില്ലയിലെ പ്രധാന പ്രവൃത്തികളുടെ അവലോകനം നടത്തി. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയും വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുമുള്ള ദേശീയ പാത അതോറിറ്റി പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രോജക്ട് ഡയറക്ടര്‍ക്ക് മന്ത്രി നിർദേശം നല്‍കി. ഭൂമി ഏറ്റെടുക്കൽ നടപടികള്‍ പൂര്‍ത്തിയാക്കി മാർച്ചോടെ കോഴിക്കോട് -ബാലുശ്ശേരി റോഡ് നിർമാണത്തിൻെറ ടെൻഡര്‍ നടപടികള്‍ തുടങ്ങുമെന്ന് റോഡ് ഇന്‍ഫ്രാസ്‌ട്രക്ചര്‍ കോഓഡിനേഷന്‍ കേരള ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴിക്കോട് നഗര റോഡ് പുനരുദ്ധാരണ പദ്ധതി രണ്ടാം ഘട്ടത്തിൽ ഉള്‍പ്പെട്ട 10 റോഡുകളുടെ സ്ഥലമെടുപ്പ് നടപടികളും പദ്ധതിരേഖ തയാറാക്കുന്നതും മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കെ.സി.ആര്‍.ഐ.പി കോഓഡിനേറ്ററും ഡിസൈന്‍ വിങ്ങും എല്‍.എ ഡെപ്യൂട്ടി കലക്ടറും ഉറപ്പുനല്‍കി. വട്ടക്കിണര്‍ -രാമനാട്ടുകര റോഡ്, മീഞ്ചന്ത ഫ്ലൈ ഓവര്‍, പന്നിയങ്കര പന്തീരങ്കാവ് റോഡ്, പേരാമ്പ്ര ബൈപാസ് പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് മന്ത്രി നിർദേശം നല്‍കി. കെ.ആര്‍.എഫ്.ബി പ്രവൃത്തികളായ പുളിമുട്ട്-വട്ടക്കിണര്‍ റോഡ്, ബേപ്പൂര്‍ ചെറുവണ്ണൂര്‍ റോഡ്, ഫറോക്ക് ആര്‍.ഒ.ബി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിന് എല്‍.എ ഡെപ്യൂട്ടി കലക്ടറോട് നിർദേശിച്ചു. മലയോരപാതയുടെ തൊട്ടില്‍പാലം തലയാട് റീച്ചിലെ ഫോറസ്റ്റ് ഭൂമി വിട്ടുകിട്ടാൻ ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥരും കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരും അടിയന്തരമായി യോഗംചേര്‍ന്ന് സംയുക്തമായി തീരുമാനം കൈക്കൊണ്ട് പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് യോഗം നിർദേശം നല്‍കി. യോഗത്തില്‍ എം.എല്‍.എമാരായ ടി.പി. രാമകൃഷ്ണന്‍, ഇ.കെ. വിജയന്‍, എം.കെ. മുനീര്‍, കാനത്തില്‍ ജമീല, കെ.കെ. രമ, ലിേൻറാ ജോസഫ്, പി.ടി.എ. റഹീം, കെ.പി. കുഞ്ഞമ്മദ് കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ്ലോഹിത് റെഡ്ഢി, എസ്. സാംബശിവ റാവു, ഡി.ഡി.സി അനുപം മിശ്ര, പി. അന്‍വര്‍ സാദത്ത്, കെ. ഹിമ, പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയര്‍മാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story