Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:09 AM GMT Updated On
date_range 23 Nov 2021 12:09 AM GMTബി.ജെ.പി പ്രവർത്തകനെതിരെ വധശ്രമം: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsbookmark_border
കേസിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരും അറസ്റ്റിൽ വെള്ളിമാട്കുന്ന്: പട്ടർപാലം എലിയോറമല സംരക്ഷണസമിതി വൈസ്ചെയർമാനും ബി.ജെ.പി പ്രവർത്തകനുമായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻെറ നിർദേശപ്രകാരം ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബർ 12ന് ആണ് കേസിനാസ്പദമായ സംഭവം. പട്ടർപാലത്തുനിന്ന് യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്പിൽ ബസാറിനടുത്തുള്ള തയ്യിൽ താഴത്ത് എത്തിച്ച് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുകയും എസ്.ഡി.പി.ഐ, പി.എഫ്.ഐ ജില്ല നേതാക്കളടക്കം നാലു പേരെ അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ അൻസാർ പോപുലർഫ്രണ്ടിൻെറ ആയോധനകലയുടെ മുഖ്യ പരിശീലകനും ഫ്രീഡം പരേഡിൻെറ ജില്ലയിലെതന്നെ മുൻനിര സംഘാടകനുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് ഷാജിയുടെ ഓട്ടോയിൽ കയറി സംഭവസ്ഥലത്തേക്ക് കൊണ്ടുപോയത്. ഓട്ടോ ഇറങ്ങി പണം നൽകാനെന്ന വ്യാജേന ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയും മറിഞ്ഞുവീണ ഷാജിയെ ബൈക്കിൽ പിന്തുടർന്ന മറ്റു പ്രതികളായ മായനാട് സ്വദേശി അബ്ദുല്ലയും അബ്ദുൽ അസീസും ചേർന്ന് വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഷാജി അത്യാസന്നനിലയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. f/mon/cltphotos/eliyod പിടിയിലായ അൻസാർ വധശ്രമത്തിന് പ്രേരിപ്പിച്ചത് എലിയാറ സംരക്ഷണ പൊതുയോഗത്തിനിടെയുള്ള സംഘർഷം ചേളന്നൂർ: 2019 ജൂലൈയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പങ്കെടുത്ത എലിയാറമല സംരക്ഷണസമിതിയുടെ പൊതുയോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് സമിതിയുടെ സജീവ പ്രവർത്തകനായ ഷാജിയെ വകവരുത്താൻ പദ്ധതിയിട്ടത്. ജില്ല നേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്. പി.എഫ്.ഐ ജില്ല നേതാവും കേസിലെ പ്രതിയുമായ എലത്തൂർ സ്വദേശി ഹനീഫയും പുതിയങ്ങാടി സ്വദേശി ഷബീർ അലിയും മറ്റും ചേർന്ന് സംഭവത്തിൻെറ തലേദിവസം പുതിയങ്ങാടി ഭാഗത്ത് സംഭവത്തെ കുറിച്ച് ആസൂത്രണം ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിന് ഫോൺവിളികളും ആയിരത്തോളം വാഹനങ്ങളും അഞ്ഞൂറോളം വ്യക്തികളെയും ചോദ്യം ചെയ്തും ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് പ്രതികളിലേക്കെത്തിയത്. പ്രതിയെ ഓട്ടോ വിളിച്ച പട്ടർപാലത്തെത്തിച്ചും സംഭവസ്ഥലമായ പറമ്പിൽബസാറിനടുത്തുള്ള തയ്യിൽതാഴത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനും ആയുധങ്ങൾ കണ്ടെത്താനും പ്രത്യേക അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘങ്ങളായ ഒ. മോഹൻദാസ്, എം. സജി, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രഘുനാഥൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. സംഭവത്തിൻെറ ഗൗരവം കണക്കിലെടുത്ത് ജില്ല പൊലീസ് മേധാവി നോർത്ത് അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story