Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:09 AM GMT Updated On
date_range 4 Dec 2021 12:09 AM GMTരാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വത്തിെൻറ ഇടപെടൽ അനിവാര്യം -എ.ഐ.വൈ.എഫ്
text_fieldsbookmark_border
രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വത്തിൻെറ ഇടപെടൽ അനിവാര്യം -എ.ഐ.വൈ.എഫ് കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിൻെറ ഇടപെടല്‍ അനിവാര്യമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇടക്കാലത്ത് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അൽപം ശമനം ഉണ്ടായിരുന്നു. എന്നാൽ, തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറി പി.പി. സന്ദീപ് കുമാർ ആർ.എസ്.എസ് അക്രമത്തില്‍ കൊല്ലപ്പെട്ട സംഭവവും അതോടൊപ്പം പെരിയ ഇരട്ട കൊലപാതകത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കൾ പ്രതിചേർക്കപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. കൊലപാതകങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമ-സാമ്പത്തിക-സംരക്ഷണങ്ങളൊന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുക്കിക്കൊടുക്കരുതെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്മൻെറ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടത്തുന്ന പണപ്പിരിവുകൾ നിയന്ത്രിക്കാന്‍ നിയമ നിർമാണം നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗപരമായ വേര്‍തിരിവ് അവസാനിപ്പിക്കാന്‍ നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു. ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (കണ്ണൂർ റബ്കോ ഓഡിറ്റോറിയം) വെള്ളിയാഴ്ച ആരംഭിച്ച പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ് (കൊൽക്കത്ത) എഡിറ്റർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ദേശീയ ജനറൽ സെക്രട്ടറി ആർ. തിരുമലൈ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ, എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറിയും റവന്യു വകുപ്പ് മന്ത്രിയുമായ കെ. രാജൻ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, എ.ഐ.വൈ.എഫ് കര്‍ണാടക സംസ്ഥാന സെക്രട്ടറി ഹരീഷ് ബാല, സെക്രട്ടറി എച്ച്.എം. സന്തോഷ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ. ബാലജിത്ത്, സംസ്ഥാന പ്രസിഡൻറ് വെങ്കിടേഷ്, എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്‍, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാൻ അഡ്വ. പി. സന്തോഷ് കുമാര്‍ സ്വാഗതവും എ.ഐ.വൈ.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.വി. രജീഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രവർത്തന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പ്രസിഡൻറ് ആര്‍. സജിലാല്‍ ഭാവി പ്രവര്‍ത്തന പരിപാടിയും അവതരിപ്പിച്ചു. എ. ശോഭ രക്തസാക്ഷി പ്രമേയവും എൻ. അരുൺ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് ദേശീയ പ്രസിഡൻറ് അഫ്താബ് ആലംഖാൻ അവതരിപ്പിച്ചു. സമ്മേളനം ശനിയാഴ്ച വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story