Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:10 AM GMT Updated On
date_range 4 Dec 2021 12:10 AM GMTമേപ്പയ്യൂർ- കൊല്ലം റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി
text_fieldsbookmark_border
മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്യാടി - കൊല്ലം റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ അറ്റകുറ്റപ്പണി പോലും നടത്താത്തതിനാൽ യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ്. മേപ്പയ്യൂർ ടൗണിലുള്ള വളവ് കഴിഞ്ഞാൽ റോഡ് താറുമാറായി കിടക്കുകയാണ്. കൊല്ലം-മേപ്പയ്യൂർ റോഡ് വികസനത്തിനായി സംസ്ഥാന ബജറ്റിൽ 39 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനം വന്നിട്ട് ഒരു വർഷം കഴിഞ്ഞു. മേപ്പയ്യൂർ മുതൽ നരക്കോട് കല്ലങ്കിവരെയും വിയ്യൂർ ശക്തൻകുളങ്ങര തുടങ്ങി പല സ്ഥലങ്ങളിലും റോഡ് തകർന്നിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് പലപ്പോഴും റോഡിലെ കുഴികളിൽ അപകടത്തിൽപെടുന്നത്. നാദാപുരം,തോടന്നൂർ, തിരുവള്ളൂർ, വേളം,ചെറുവണ്ണൂർ,ആവള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം കോഴിക്കോട്ടേക്കുള്ള എളുപ്പവഴി ആയതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നു പോവുന്നത്. ദേശീയപാതയിൽ പയ്യോളിക്കും കൊയിലാണ്ടിക്കും ഇടയിൽ ഗതാഗത തടസ്സമുണ്ടാവുമ്പോൾ കൊയിലാണ്ടിയിലേക്ക് വാഹനങ്ങൾ തിരിച്ചുവിടുന്നത് ഇതു വഴിയാണ്. എത്രയും പെട്ടെന്ന് റോഡ് നവീകരണ പ്രവൃത്തി നടത്തണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് മുജീബ് കോമത്ത് ആവശ്യപ്പെട്ടു. photo തകർന്ന മേപ്പയ്യൂർ- കൊല്ലം റോഡ് ഫോട്ടോ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story