Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:11 AM GMT Updated On
date_range 4 Dec 2021 12:11 AM GMTയുവാവിനെ മർദിച്ച കേസ്: പ്രതികൾക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
text_fieldsbookmark_border
കോഴിക്കോട്: യുവാവിനെ മർദിച്ച് െകാലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും. 2017 മാർച്ച് 27ന് താമരശ്ശേരി കാട്ടുമുണ്ടയിൽ കൂടി ബൈക്കിൽ പോവുകയായിരുന്ന കണ്ണക്കോട്ടുമ്മൽ രാമകൃഷ്ണെന തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതികളായ ഓമശ്ശേരി പെരിവില്ലി സ്വദേശികളായ മഠത്തിൽ വിപിൻലാൽ, നിർവെട്ടിക്കൽ സനൂപ് സാജൻ, മരുതുംകണ്ടിയിൽ അരുൺ ബാലൻ എന്നിവരെ ജില്ല പ്രിൻസിപ്പൽ ജഡ്ജി പി. രാഗിണിയാണ് ശിക്ഷിച്ചത്. കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ താമരശ്ശേരി ഡിവൈ.എസ്.പി. പി. ബിനുരാജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. ജയകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story