Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യസുരക്ഷ ഓഫിസുകളിൽ...

ഭക്ഷ്യസുരക്ഷ ഓഫിസുകളിൽ വിജിലൻസ്‌ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

text_fields
bookmark_border
കോഴിക്കോട്‌: ഭക്ഷ്യസുരക്ഷ വിഭാഗത്തി​ൻെറ ഓഫിസുകളിൽ നടത്തിയ വിജിലൻസ്‌ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്​ഡി​ൻെറ ഭാഗമായി ജില്ലയിൽ പേരാമ്പ്ര, ബാലുശേരി, കുന്ദമംഗലം എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാമ്പ്​ൾ ശേഖരണത്തിലും പരിശോധനയിലും വീഴ്‌ചകൾ കണ്ടെത്തി. പലയിടത്തുനിന്നായി സാമ്പ്​ൾ ശേഖരിക്കുന്നതിന്‌ പകരം ഒരേ സ്ഥലത്തുനിന്ന്‌ ശേഖരിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ഇടവേളകളിൽ പരിശോധന നടക്കുന്നില്ലെന്നും കണ്ടെത്തി. പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്ടറേറ്റിന്‌ കൈമാറും. തുടർന്ന്‌ വിജിലൻസ്‌ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട്‌ സർക്കാറിനും നൽകും. വിജിലൻസ്‌ എസ്‌.പി പി.സി. സജീവൻ, ഡിവൈ.എസ്‌.പി സുനിൽകുമാർ, സി.ഐമാരായ ശിവപ്രസാദ്‌, മനോജ്‌, ഉല്ലാസ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story