Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കുകളിലെ...

ബൈക്കുകളിലെ അഭ്യാസപ്രകടനങ്ങൾക്കെതിരെ കർശന നടപടി

text_fields
bookmark_border
ബൈക്കുകളിലെ അഭ്യാസപ്രകടനങ്ങൾക്കെതിരെ കർശന നടപടി
cancel
നാദാപുരം: സബ് ഡിവിഷൻ പരിധിയിലെ നാദാപുരം, കുറ്റ്യാടി മേഖലയിൽ സ്വീകരിക്കുമെന്ന് പൊലീസ്. നാദാപുരം സബ് ഡിവിഷൻ പരിധിയിലെ നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ അതിർത്തികളിലാണ് ഞായറാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർ, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം നടത്തുന്നവർ എന്നിവ പരിശോധിക്കാൻ പ്രത്യേക ടീമിനെ ടൗണുകളിൽ നിയമിക്കും. ഇതോടൊപ്പം പൊതുസ്ഥലം കേന്ദ്രീകരിച്ചുള്ള പടക്കം പൊട്ടിക്കൽ നിരോധിച്ചു. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം വാഹന ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടികൾ കൈക്കൊള്ളുമെന്ന് നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ് അറിയിച്ചു. പടം :clkzndm 1 പടം: CL Kzndm 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story