Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 12:06 AM GMT Updated On
date_range 9 May 2022 12:06 AM GMTഉത്തരസൂചിക: നടപടി വേണം- പോപുലർ ഫ്രണ്ട്
text_fieldsbookmark_border
കോഴിക്കോട്: കേരള സര്‍വകലാശാല പരീക്ഷ ഉത്തര സൂചികയില്‍ ന്യൂനപക്ഷങ്ങൾക്കും ന്യൂനപക്ഷ സംഘടനകള്‍ക്കും തീവ്രവാദ മുദ്ര ചാര്‍ത്തിയത് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഹിന്ദുത്വ വർഗീയവത്കരണത്തിനുള്ള പ്രത്യക്ഷ തെളിവാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിം വിരുദ്ധ പൊതുബോധത്തിനും ഹിന്ദുത്വ ഭീകരതക്കും മേല്‍ക്കൈ ലഭിക്കുന്നു എന്നതാണ് ഉത്തര സൂചികയില്‍നിന്ന് വ്യക്തമാകുന്നത്. ഇത് തയാറാക്കിയ അധ്യാപകനെ ഉടനെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്യണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിപ്പിച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story