Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 11:59 PM GMT Updated On
date_range 9 May 2022 11:59 PM GMTമെഡിക്കൽ ക്യാമ്പും അനുമോദനവും
text_fieldsbookmark_border
കൂട്ടാലിട: നവജീവൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കോട്ടൂർ എ.യു.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ചടങ്ങിൽ പഞ്ചായത്തിലെ സർഗ പ്രതിഭകൾക്കും കോവിഡ് കാലത്ത് ട്രസ്റ്റിനോട് സഹകരിച്ച വളന്റിയർമാരെയും അനുമോദിച്ചു. ക്യാമ്പ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷും അനുമോദന യോഗം ഡോ. എ.എം. ശങ്കരൻ നമ്പൂതിരിയും ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിച്ച ട്രസ്റ്റ് കുടുംബാംഗങ്ങളേയും അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. മനോഹരൻ, കൃഷ്ണൻ മണിയിലായിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ ജോസ് മംഗളാൻ, കെ. സദാനന്ദൻ, ആർ. ശ്രീജ, സുരേഷ് പാർവതിപുരം, പി. ദിവാകരൻ, പ്രസാദ് പൊക്കിട്ടാത്ത്, അജിത്ത്കുമാർ കിഴക്കമ്പത്ത്, ധർമരാജൻ മുല്ലപ്പള്ളി, ഡോ. റയീസ് റഷീദ്, ഡോ. ഫെബിൻ അഹമ്മദ്, ഡോ. കാവ്യ രാജീവ് എന്നിവർ സംസാരിച്ചു. കോഴിക്കോട് മെയ്ത്ര ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. Photo: നവജീവൻ ട്രസ്റ്റ് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story