Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 11:59 PM GMT Updated On
date_range 9 May 2022 11:59 PM GMTദേശീയപാത നിർമാണം; വടകര ടൗണിനോട് ചേർന്ന് പ്രവൃത്തി ഉടൻ തുടങ്ങും മിക്സിം പ്ലാന്റ് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsbookmark_border
വടകര: ദേശീയപാത നിർമാണം ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിൽ എത്തി വടകര ടൗണിനോട് ചേർന്ന ഭാഗത്തെ നിർമാണപ്രവർത്തനങ്ങക്ക് ഉടൻ തുടക്കമാവും. പെരുവാട്ടുംതാഴെ മിക്സിം പ്ലാന്റിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പെരുവാട്ടുംതാഴെ ദേശീയപാത രണ്ടായി വിഭജിച്ച് പ്രവൃത്തി ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. ദേശീയപാതയോട് ചേർന്നാണ് മിക്സിം പ്ലാന്റ് സ്ഥാപിച്ചത്. ഇതുകൊണ്ടുതന്നെ പ്രവൃത്തിക്ക് വേഗം കൈവരും. ദേശീയപാത നിർമാണത്തിന്റ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ 98 ശതമാനം പൂർത്തിയായിട്ടുണ്ട്. നിയമപ്രശ്നങ്ങൾ നിലനിൽക്കുന്ന ഭൂമിയുടെ വില കോടതിയിൽ കെട്ടിവെച്ച് നിർമാണപ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ടുപോകുകയാണ്. നഗരത്തിൽ തൂണിൻമേൽ പാത വേണമെന്നാവശ്യം ഉയർന്നെങ്കിലും നടപടികൾ ആയിട്ടില്ല. കേന്ദ്ര ഉപരിതല മന്ത്രാലയത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. വടകരയിലെ പൗരസമൂഹ കൂട്ടായ്മയാണ് ഇതുസംബന്ധിച്ച് പഠനം നടത്തി അധികൃതർക്ക് സമർപ്പിച്ചത്. പാതവികസനത്തിന്റ ഭാഗമായി നാദാപുരം റോഡ് അഴിയൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വീതികൂട്ടുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അഴിയൂർ വെങ്ങളം ദേശീയപാതയുടെ പ്രവൃത്തി ഏറ്റെടുത്തത് അദാനി ഗ്രൂപ് ആണ്. എന്നാൽ, പാതയുടെ ചിലഭാഗങ്ങൾ ഉപകരാർ നൽകിയിട്ടുണ്ട്. വടകരയിൽ വാഗഡ് കമ്പനിക്കാണ് നിർമാണച്ചുമതല. കമ്പനിയുടെ തൊഴിലാളികളും വാഹനങ്ങളുമടക്കം സജ്ജമായിട്ടുണ്ട്. ചിത്രം ദേശീയപാത നിർമാണത്തിന് വടകര പെരുവാട്ടുംതാഴെ സ്ഥാപിച്ച മിക്സിം പ്ലാന്റ് Saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story