Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിരമിച്ച നഴ്​സുമാരുടെ...

വിരമിച്ച നഴ്​സുമാരുടെ സ്​നേഹസംഗമം

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽനിന്ന് വിരമിച്ച നഴ്സുമാരുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ്​ റിട്ടയേർഡ്​ ഗവ. നഴ്​സ​സിന്‍റെ (ഓർഗൻ) ആഭിമുഖ്യത്തിൽ സ്​നേഹസംഗമം സംഘടിപ്പിച്ചു. നഴ്സസ് വാരാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ കൂട്ടായ്മയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്ന് പലകാലങ്ങളിൽ വിരമിച്ച നഴ്സുമാർ പങ്കെടുത്തു. ഓർഗൻ കുടുംബത്തിലെ മുതിർന്ന അംഗം കെ.എസ്. ലീല സംഗമം ഉദ്ഘാടനം ചെയ്തു. സന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സരസമ്മ വെള്ളത്തൂവൽ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രലേഖ, പി.എക്സ്. മേരി, എം.എ. ജയലക്ഷ്മി, എം.കെ. ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന നഴ്സുമാരെ ആദരിക്കുകയും നഴ്‌സിങ്ങിലും നഴ്സിങ്​ ഇതര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച നഴ്സുമാരെ യോഗം അനുമോദിക്കുകയും ചെയ്തു. അതോടൊപ്പം, കഴിഞ്ഞ വർഷങ്ങളിലെ ഫ്ലോറൻസ്​ നൈറ്റിങ്​ഗേൽ അവാർഡ് ജേതാക്കളായ ശോഭന നങ്ങത്ത്, കെ. ഗീത എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിരമിച്ച അംഗങ്ങൾ തങ്ങളുടെ അറിവും ദീർഘനാളത്തെ അനുഭവ സമ്പത്തും പൊതുജനാരോഗ്യ രംഗത്ത് മുതൽക്കൂട്ടാവുന്ന രീതിയിൽ സന്നദ്ധ സേവനം നൽകാമെന്നും തീരുമാനമെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story