Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:09 AM GMT Updated On
date_range 10 May 2022 12:09 AM GMTകേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ധർണ നാളെ
text_fieldsbookmark_border
കോഴിക്കോട്: കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് വിവിധ ആവശ്യങ്ങളുന്നയിച്ച് മേയ് 11ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല ആസ്ഥാനങ്ങളിൽ കലക്ടറേറ്റിന് മുന്നിലും ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി ക്ഷേമ പെൻഷൻ 25 ശതമാനമെങ്കിലും വർധിപ്പിക്കുക, ബാഹുലേയൻ കമീഷന്‍ റിപ്പോർട്ടിൽ പറഞ്ഞപ്രകാരം ഒഴിവുകൾ നികത്തുകയും കാഴ്ചയില്ലാത്തവർക്ക് ലഭിക്കേണ്ട തൊഴിൽനിയമനം നടപ്പാക്കുകയും ചെയ്യുക, കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെ വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. വാർത്തസമ്മേളനത്തിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്‍റ് ഡോ. സി. ഹബീബ്, ജനറൽ സെക്രട്ടറി സി.കെ. അബൂബക്കർ, എ.കെ. അബ്ബാസ്, കെ.സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story