Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:09 AM GMT Updated On
date_range 10 May 2022 12:09 AM GMTഅമ്പലവയൽ ബലാത്സംഗ കേസിലെ പ്രതികൾ പിടിയിൽ
text_fieldsbookmark_border
സുൽത്താൻ ബത്തേരി: അമ്പലവയലിലെ റിസോർട്ടിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്ന് മുഖ്യപ്രതികൾ പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ആഷിക് (30), റയീസ് (31), ഉള്ളൂര്‍ സ്വദേശി ലെനിന്‍ (35) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് റിസോര്‍ട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം. അമ്പലവയലിലെ റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. കര്‍ണാടകയില്‍നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന റിസോര്‍ട്ട് ഉടമകളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈ.എസ്.പി അബ്ദുൽ ഷരീഫിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫിസർ മുരുകൻ, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ. അബൂബക്കർ, അമ്പലവയൽ എസ്.ഐ ഷോബിൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. MONWDG1 മുഹമ്മദ് ആഷിക് MONWDG2 റയീസ് MONWDG3 ലെനിന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story