എ.ഐ കാമറ: പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
text_fieldsകോഴിക്കോട്: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനുള്ള നിർമിത ബുദ്ധി (എ.ഐ) കാമറ ദൃശ്യം പരിശോധിച്ച് പിഴയീടാക്കൽ ആരംഭിച്ചതിനുപിന്നാലെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. എ.ഐ കാമറ അഴിമതിയില്‍ സര്‍ക്കാറിനെതിരെ രാഷ്ട്രീയമായും നിയമപരമായും യു.ഡി.എഫ് നടപടി സ്വീകരിക്കുമെന്ന് കെ. മുരളീധരന് എംപി പറഞ്ഞു. അഴിമതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ യു.ഡി.എഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ കാമറ അഴിമതി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വടകരയില്‍ കോൺഗ്രസ് നടത്തിയ ജില്ലതല ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, അഡ്വ. ഇ. നാരായണന് നായര്‍, പി. അശോകന്, പി. ചന്ദ്രന് മുഴിക്കല്‍, ടി.വി. സുധീര്‍കുമാര്‍, കാവില്‍ രാധാകൃഷ്ണന്, പി.കെ. ഹബീബ്, അച്യുതന് പുതിയേടത്ത്, ബാബു ഒഞ്ചിയം, സുബിന് മടപ്പള്ളി, പറമ്പത്ത് പ്രഭാകരന്, പി.എസ്. രഞ്ജിത്കുമാര്‍, സി.വി. പ്രതീശന്‍, എ. പ്രേമകുമാരി, സിറാജ് മുക്കാളി, നജീബ് താഴെ അങ്ങാടി, രാജേഷ് ചോറോട്, ആര്.കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
എ.ഐ കാമറ പദ്ധതിയിലെ അഴിമതിക്കെതിരെ ‘സർക്കാറല്ലിത് കൊള്ളക്കാർ’ എന്ന തലക്കെട്ടിൽ മാനാഞ്ചിറയിൽ കോൺഗ്രസ് സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. എസ്.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എന്‍. ഷെറില്‍ ബാബു, എന്‍.കെ. ബാബുരാജ്,
പി.വി. ബിനീഷ് കുമാര്‍, ഉഷ ഗോപിനാഥ്, ബേബി പയ്യാനക്കല്‍, എം.പി. ബാബുരാജ്, കണ്ടിയില്‍ ഗംഗാധരന്, വി. മുഹമ്മദ് റാസിഖ്, മനക്കല് ശശി എന്നിവര്‍ സംസാരിച്ചു.
കെ.പി. സുബൈര്‍ സ്വാഗതവും പി.കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.‘സൂക്ഷിക്കുക... പിണറായി സർക്കാറിന്റെ അഴിമതി കാമറയിലേക്ക് ഇനി നൂറുമീറ്റർ ദൂരംമാത്രം’ എന്ന പോസ്റ്റർ കാമറകൾക്ക് സമീപം സ്ഥാപിച്ച് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങൾ നടന്നു. ബീച്ചിൽ നടന്ന പ്രതിഷേധം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരി: എ.ഐ കാമറ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കാമറക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഒ.എം. ശ്രീനിവാസൻ, അഗസ്റ്റിൻ ജോസഫ് കണ്ണെയത്ത്, പി.കെ. ഗംഗാധരൻ, ഹരിദാസൻ നായർ, വി.സി. അരവിന്ദൻ, വി.ജെ. ചാക്കോ, എ.കെ. അഹമ്മദ് കുട്ടി, വിദ്യാധരൻ മാങ്ങാട് എന്നിവർ സംസാരിച്ചു.
കക്കോടി: അഴിമതിക്ക് കളമൊരുക്കി എ.ഐ കാമറ സ്ഥാപിച്ചതിനെതിരെ കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് അറോട്ടിൽ കിഷോർ ഉദ്ഘാടനം ചെയ്തു. കക്കോടി പഞ്ചായത്ത് അംഗം വിജയൻ ചാനാരി, ടി.ടി. കണ്ടൻകുട്ടി, ടി.ടി. രവീന്ദ്രൻ, സി.കെ. ഉണ്ണികൃഷ്ണൻ, എൻ.പി. ബിജേഷ്, ഇ.എം. ഗിരീഷ് കുമാർ,
കെ. ഷൈജു, വിനോദ് കിരാലൂർ, അജയൻ കിഴക്കും മുറി, സത്യവതി, അരുൺ രാജ്, സി.പി. സജിത, എം.കെ. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. എരക്കുളം-ബാലുശ്ശേരി റോഡിൽ സ്ഥിതിചെയ്യുന്ന എ.ഐ കാമറക്കുമുന്നിലാണ് സമരം നടത്തിയത്.
കുന്ദമംഗലം: എ.ഐ കാമറ പദ്ധതിയിൽ നടന്ന അഴിമതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധം നടന്നു. എ.ഐ കാമറക്കുമുന്നിൽ ‘സർക്കാറല്ലിത് കൊള്ളക്കാർ’ എന്ന തലക്കെട്ടിൽ പ്രതിഷേധ ധർണയാണ് സംഘടിപ്പിച്ചത്. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. കേളുകുട്ടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ, ഹിതേഷ് കുമാർ, ഷൗക്കത്തലി, തസ് ലീന, ഗിരീശൻ, ചരോഷ്, ഷൈജ വളപ്പിൽ, സി.പി. രമേശൻ, സുനിൽ ദാസ്, ഷിജു മുപ്രമ്മൽ എന്നിവർ സംസാരിച്ചു.
കൊടുവള്ളി: സ്ഥാപിച്ചതിനുപിന്നിലെ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മദ്റസ ബസാറിലെ എ.ഐ കാമറക്കുമുന്നിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.കെ. ജലീൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.വി. നൂർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.പി. അബൂബക്കർ, അസീസ് കൈറ്റിയങ്ങൽ, റസാഖ് പാടിപറ്റ, കരീം ചുണ്ടപ്പുറം, യു.കെ. വേലായുധൻ, സി.പി. റഷീദ്, ബാലൻ സൗത്ത് കൊടുവള്ളി, പി. അബ്ദുൽ നാസർ, ഫാസിൽ പ്രാവിൽ, നാസർ, അനസ്, സുലൈമാൻ എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ. അബ്ബാസ് സ്വാഗതവും കെ.പി. ഷാഫി നന്ദിയും പറഞ്ഞു.
‘അഴിമതി: മുഖ്യമന്ത്രി വാ തുറക്കണം’
കുറ്റിക്കാട്ടൂർ: മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആനക്കുഴിക്കര എ.ഐ കാമറക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ ഉദ്ഘാടനം ചെയ്തു. ഐ. സൽമാൻ അധ്യക്ഷത വഹിച്ചു. കെ. മൂസ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ. റഷീദ്, കെ. ജാഫർ സാദിഖ്, സലീം കുറ്റിക്കാട്ടൂർ, മുഹമ്മദ് കോയ കായലം, യു.എ. ഗഫൂർ, നൗഷാദ് പുത്തൂർ മഠം, യാസർ പൂവാട്ടുപറമ്പ്, ഹാരിസ് പെരിങ്ങൊളം എന്നിവർ സംസാരിച്ചു.
അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനക്കുഴിക്കര എ.ഐ കാമറക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവികുമാർ പനോളി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.