ബജറ്റ്: കോഴിക്കോടിന് കഴിഞ്ഞ തവണത്തേക്കാൾ െമച്ചം
text_fieldsകോഴിക്കോട്: സംസ്ഥാന ബജറ്റിൽ കോഴിക്കോടിന് കഴിഞ്ഞവർഷത്തേക്കാൾ പരിഗണന നൽകി ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞതവണ തീർത്തും അവഗണിച്ചെങ്കിൽ ഇത്തവണ കോഴിക്കോടിനുവേണ്ടി ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപാത വികസന പദ്ധതിയുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചത് കോഴിക്കോട് നഗരത്തിലെ കൂടുതൽ റോഡുകളുടെ മുഖച്ഛായ മാറ്റും. ജെൻഡർ പാർക്കിന് 15 കോടി രൂപ അനുവദിച്ചത് കോഴിക്കോട്ടെ ജെൻഡർപാർക്ക് കാമ്പസിെൻറ വികസനത്തിനും ഉപയോഗപ്പെടുത്തും.
സ്ത്രീകൾക്കായുള്ള ആദ്യ ആഗോള ട്രേഡ് സെൻററിെൻറ വികസനത്തിനും ബജറ്റ് തുക കൈത്താങ്ങാകും. ഹെറിറ്റേജ് സ്പൈസ് റൂട്ട് പദ്ധതിയിൽ കോഴിക്കോടിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ പാർക്കിെൻറ വികസനത്തിന് 12 കോടി രൂപ അനുവദിച്ചത് െഎ.ടി മേഖലക്ക് തുണയാകും. എം.പി വീരേന്ദ്രകുമാറിന് സ്മാരകം പണിയാൻ അഞ്ചുകോടി അനുവദിച്ചിട്ടുണ്ട്. ജലനിധി പദ്ധതി പണ്ട് ഒളവണ്ണയിലാണ് തുടങ്ങിയതെന്ന പരാമർശവും ബജറ്റ് പ്രസംഗത്തിലുണ്ട്. മാലിന്യ സംസ്കരണത്തിൽ വടകരയുടെ മാതൃകയും എടുത്തുപറഞ്ഞു.
പ്രേത്യകമായി വൻകിട പദ്ധതികളുടെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. മൂന്നു പ്രധാന വ്യവസായ ഇടനാഴികളിൽ മലബാറിലുള്ളതിനെക്കുറിച്ച് ബജറ്റിൽ വിശദമായി പറയുന്നില്ല. കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടതുണ്ട് എന്നു മാത്രമാണ് പരാമർശം. കണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഏക്കറിലെ പദ്ധതികൾ ഇതുമായി ബന്ധെപ്പട്ടാണോെയന്ന വ്യക്തതയില്ല. എന്നാൽ, പാലക്കാട്-കൊച്ചി വ്യവസായ ഇടനാഴിയെക്കുറിച്ചും തിരുവനന്തപുരം കാപിറ്റൽ സിറ്റി റീജനൽ ഡെവലപ്മെൻറ് പദ്ധതിയെക്കുറിച്ചും ബജറ്റ് പ്രസംഗത്തിൽ വിശദീകരിക്കുന്നു. മത്സ്യമേഖലയിൽ അടുത്ത വർഷം 1500 കോടി രൂപ ചെലവഴിക്കുമെന്നത് ജില്ലയിലെ തീരമേഖലക്കും ആശ്വാസമാണ്. ബേപ്പൂർ തുറമുഖത്തിെൻറ വികസനത്തിന് കേന്ദ്ര സർക്കാറിെൻറ സാഗർമാല പദ്ധതി വഴിയാണ് പണം സമാഹരിക്കുകയെന്ന് ബജറ്റിലുണ്ട്.
ൈലറ്റ് മെട്രോയെക്കുറിച്ച് പ്രതീക്ഷനിർഭരമായ പ്രഖ്യാപനങ്ങളില്ല. പുതുക്കിയ മാനദണ്ഡമനുസരിച്ചുള്ള വിശദ പദ്ധതിരേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് തോമസ് ഐസക് പറയുന്നത്. പുതുക്കിയ വിശദ പദ്ധതിരേഖ സമർപ്പിച്ചതായി രണ്ടു മാസം മുമ്പ് സർക്കാർ അറിയിച്ചിരുന്നു. മാവൂരിലും കിനാലൂരിലും ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ വ്യവസായങ്ങൾ തുടങ്ങുമെന്ന പ്രതീക്ഷയും പൊലിഞ്ഞു. മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന് തുക അനുവദിക്കാത്തത് നിരാശപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.