Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപറമ്പിൽ ഗവ. ഹയർ...

പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിനാവസ്ഥ നിരീക്ഷണകേന്ദ്രം

text_fields
bookmark_border
പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിനാവസ്ഥ നിരീക്ഷണകേന്ദ്രം
cancel
camera_alt

representational image

പറമ്പിൽ ബസാർ: മാറിമറിയുന്ന കാലാവസ്ഥയിൽ ദൈനംദിന കാലാവസ്ഥ അറിയാനും പഠിക്കാനും ദിനാവസ്ഥ കേന്ദ്രവുമായി പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാന സർക്കാറിന്റെയും സമഗ്രശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ 83,000 രൂപ ചെലവഴിച്ചാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

കാലാവസ്ഥവ്യതിയാനങ്ങളെ ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മഴ അളക്കുന്നതിന് മഴമാപിനി, ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില അളക്കാൻ സിക്സിന്റെ മാക്സിമം മിനിമം തെർമോമീറ്റർ, അന്തരീക്ഷത്തിലെ ഈർപ്പം (ആർദ്രത) അളക്കാൻ വൈറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയാൻ വിൻഡ് വെയ്ൻ, കാറ്റിന്റെ വേഗത മനസ്സിലാക്കാൻ കപ്പ് കൗണ്ടർ അനിമോമീറ്റർ എന്നിവയാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

ഭൂമിശാസ്‌ത്രം ഐച്ഛിക വിഷയമായി പ്ലസ്‌ ടു ബാച്ച് പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളിലാണ് ദിനാവസ്ഥ നിരീക്ഷണകേന്ദ്രം തുടങ്ങുന്നത്. പ്രാദേശിക കാലാവസ്ഥമാറ്റം നിർണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതിദുരന്തകാലത്ത് രക്ഷാപ്രവർത്തന ഒരുക്കങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും കേന്ദ്രത്തിലൂടെ സാധിക്കും. സ്റ്റേഷന്റെ പ്രതിദിന ചുമതല നിർവഹിക്കാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകും. ജില്ലയിൽ 18 സ്കൂളുകളിലാണ് ദിനാവസ്ഥകേന്ദ്രം സ്ഥാപിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsday monitoringparampil
News Summary - Day Monitoring Center in Parampil Higher Secondary School
Next Story