ആൾക്കൂട്ടത്തെ കാട്ടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കരുത് -ഡി.വൈ.എഫ്.ഐ
text_fieldsകോഴിക്കോട്: സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമ പ്രവർത്തകക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷനുമുന്നിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബുധനാഴ്ച നടക്കാവ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ എത്തിച്ചേർന്ന സുരേഷ് ഗോപിയെ, ബി.ജെ.പി പ്രവർത്തകരുടെ അകമ്പടിയോടുകൂടി പദയാത്ര നടത്തി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് ബോധപൂർവമാണ്. സംഘർഷമുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നടത്തുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് വി. വസീഫ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. നിനു, കെ. അരുൺ, ദീപു പ്രേംനാഥ്, കെ. ഷെഫീഖ്, ജില്ല സെക്രട്ടറി പി.സി. ഷൈജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.