വെസ്റ്റ്ഹില്ലിൽ വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷന് തുറന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് 100 ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
എം.ജി മോട്ടോഴ്സിെൻറ 50 കിലോവാട്ട് അതിവേഗ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനും പ്രഥമ വൈദ്യുതി ഇൻറർനെറ്റ് എസ്.യു.വിയായ എം.ജി ഇസെഡ് എസ്.ഇ.വി പുറത്തിറക്കൽ ചടങ്ങും വെസ്റ്റ്ഹില്ലിലെ കോസ്റ്റ് ലൈൻ ഗാരേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടാറ്റ പവറുമായി സഹകരിച്ചാണ് എറണാകുളത്തും കോഴിക്കോട്ടും കമ്പനി ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചത്. എം.ജിയുടെ കേരളത്തിലെ രണ്ടാമത്തെ ഇ.വി ചാർജിങ് സ്റ്റേഷനാണ് ആരംഭിച്ചത്.
ഇന്ത്യയിലെ 17 നഗരങ്ങളിൽ നിലവിൽ എം.ജിക്ക് 22 അതിവേഗ വൈദ്യുതി ചാർജിങ് സ്റ്റേഷനുകളാണുള്ളതെന്ന് എം.ജി മോേട്ടാർ ഇന്ത്യ ചീഫ് കമേഴ്സ്യൽ ഓഫിസർ സൗരവ് ഗുപ്തയും തടസ്സമില്ലാത്ത വൈദ്യുതി ചാർജിങ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ടാറ്റ പവർ ന്യൂ ബിസിനസ് സർവിസസ് ചീഫ് രാജേഷ് നായികും പറഞ്ഞു.
കോസ്റ്റ് ലൈൻ ഗാരേജസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ജിമ്മിജോസ് സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.