കോഴിക്കോട്ടെ 'സ്വാഭിമാൻ' സംസ്ഥാന പദ്ധതിയാക്കാമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: മരം കയറുന്നതിനിടയിൽ അപകടം സംഭവിച്ച് മരണമോ പരിക്കോ ഉണ്ടായാൽ പരമാവധി 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്ന വിധത്തിൽ കോഴിക്കോട് ജില്ല കലക്ടർ നടപ്പാക്കിയ 'സ്വാഭിമാൻ' പദ്ധതി സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കുന്നതിനെ കുറിച്ച് പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
തൊഴിൽ വകുപ്പ് സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് കോഴിക്കോട് ജില്ല കലക്ടർ നാലാഴ്ചക്കകം സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ സ്വദേശി ടി. രത്നകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
മരം കയറ്റു തൊഴിലാളി അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥക്ക് പരിഹാരമുണ്ടായത് 'സ്വാഭിമാൻ' നടപ്പാക്കിയ ശേഷമാണെന്ന് പരാതിയിൽ പറയുന്നു. കെട്ടിട നിർമാണ തൊഴിലാളികൾ അനുഭവിക്കുന്നതും സമാന അവസ്ഥയാണ്. ജോലിക്കിടെ അപകടമുണ്ടായാൽ ഇവരെ സഹായിക്കാൻ ആരും കാണില്ല.
വൃക്ഷത്തിെൻറ ഉടമ ഒരാളെ ജോലിക്ക് നിയോഗിക്കുന്നതിനു മുമ്പ് 25 രൂപയുടെ ഒരു കൂപ്പൺ എടുത്താൽ തൊഴിലാളിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജില്ല ഭരണകൂടം സഹായം നൽകുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.