നിഴൽനാടകത്തിൽ പുതിയ പരീക്ഷണങ്ങളുമായി പ്രശാന്ത്
text_fieldsകൊടിയത്തൂർ: പ്രകാശത്തിെൻറയും നിഴലിെൻറയും സമന്വയ കലാരൂപമായ നിഴൽനാടകത്തിൽ പുതിയ പരീക്ഷണങ്ങൾ തീർക്കുകയാണ് പ്രശാന്ത് കൊടിയത്തൂർ. അന്യംനിന്നുകൊണ്ടിരിക്കുന്ന കലാരൂപത്തിന് പുതിയ രൂപവും ഭാവവും നൽകി ജനകീയവത്കരിക്കാനുള്ള ശ്രമത്തിലാണ് കലാകാരൻ. പ്രശസ്ത സിനിമ താരം മാമുക്കോയയുടെ അനുഗ്രഹത്തോട പുതിയ നിഴൽ നാടകം യൂട്യൂബ് റിലീസിങ് നടത്തി.
ധന ആസക്തി നല്ലതല്ലെന്നും കാർഷിക സംസ്കാരം തിരിച്ചുപിടിക്കേണ്ടതിെൻറ ആവശ്യകതയും കോവിഡ് കാലത്തെ സ്വയംപര്യാപ്തതയുടെ പ്രാധാന്യവും വിളിച്ചുപറയുന്നതാണ് ഈ നാടകം.
കഴിഞ്ഞ രണ്ടു മാസത്തെ പരിശ്രമഫലമായാണ് നിഴൽനാടകത്തിൽ പുതിയ പരീക്ഷണം തീർക്കാനായത്. കഥാപാത്രങ്ങളുടെ രൂപകൽപന നടത്തിയതും പ്രശാന്താണ്. ശബ്ദാവതരണവും ഛായാഗ്രഹണവും ഭാര്യ ശൈലജയാണ് നിർവഹിച്ചത്. മക്കളായ നീരജ് പ്രശാന്ത്, കാർത്തിക് പ്രശാന്ത് എന്നിവരും സഹായത്തിനുണ്ട്. 2016ൽ സംസ്ഥാന അധ്യാപക അവാർഡും 2017ൽ ദേശീയ അധ്യാപക അവാർഡും നേടിയിട്ടുണ്ട് പ്രശാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.