കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞുവരുന്നു
text_fieldsകോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞുവരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചത്. നേരിയ തോതിലേ മഴക്ക് സാധ്യതയുള്ളൂ. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 20, 21, 22 തീയതികളിൽ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20, 22 തീയതികളിൽ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടില്ല.
ജില്ലയിൽ തിങ്കളാഴ്ച കോഴിക്കോട് 6.1 മില്ലി മീറ്റർ, കൊയിലാണ്ടി 23 മി.മീ, വടകര 67 മി.മീ വീതം മഴ ലഭിച്ചു. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാണ്. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് സാധാരണ നിലയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ജില്ല ഭരണകൂടം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.