സൗഹൃദത്തിന്റെ ഇഴയടുപ്പമായി ഈദ് സ്നേഹസംഗമം
text_fieldsമുക്കം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് മതപരമായ ആഘോഷങ്ങൾ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര കൈമാറ്റ വേളകളായി മാറണമെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. തണൽ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ഈദ് സ്നേഹ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്വേഷ പ്രചാരണങ്ങളെ നേരിടാൻ സൗഹൃദത്തിനും സ്നേഹബന്ധങ്ങൾക്കും മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. എം.സി. സുബുഹാൻ ബാബു അധ്യക്ഷത വഹിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്ത ദേവി മൂത്തേടത്ത്, സുനിത രാജൻ, ഷാഹിന, സാംസ്കാരിക പ്രവർത്തകൻ എ.പി. മുരളീധരൻ, റീന പ്രകാശ്, പി.കെ. ഷംസുദ്ദീൻ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഖുർആൻ വിജ്ഞാന പരീക്ഷയിൽ ജേതാക്കളായ ജസീന മുണ്ടയോട്ട്, ഫാത്തിമ, സുലൈഖ എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.