Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവൈദ്യുതി ബിൽ;...

വൈദ്യുതി ബിൽ; കെ.എസ്.ഇ.ബിയുടെ ഇരുട്ടടിയേറ്റ് ഉപഭോക്താക്കള്‍

text_fields
bookmark_border
വൈദ്യുതി ബിൽ; കെ.എസ്.ഇ.ബിയുടെ ഇരുട്ടടിയേറ്റ് ഉപഭോക്താക്കള്‍
cancel
camera_altRepresentative Image

മുക്കം: മുക്കം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. കഴിഞ്ഞ തവണ 180 രൂപ മുതല്‍ ബിൽ വന്ന പലര്‍ക്കും ഇത്തവണ 700ഉം ആയിരവുമൊക്കെയായി നാലും അഞ്ചും ഇരട്ടി വര്‍ധിച്ചാണ് വന്നിരിക്കുന്നത്. വെള്ളിയാഴ്​ച രാവിലെ എട്ടു മണി മുതല്‍ അഞ്ചു വരെ മുക്കം സെക്​ഷനില്‍ വൈദ്യുതി മുടക്കമായതിനാൽ ഡിജിറ്റല്‍ മീറ്ററില്‍ യൂനിറ്റ് ഉപയോഗം എത്രയാണെന്ന് തെളിഞ്ഞിരുന്നില്ല.

അതുകൊണ്ട് തൊട്ടുമുമ്പത്തെ മാസങ്ങളിലെ മൂന്ന് ടേമിലെ ബില്ലി​െൻറ ശരാശരി കണക്കാക്കിയാണ് ഇത്തവണ ബിൽ നിശ്ചയിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ലോക്ഡൗണ്‍ സമയത്തെ ബില്ലാണ് ശരാശരിയായി കണക്കാക്കിയത്. വൈദ്യുതി ഉപയോഗം വീടുകളില്‍ വളരെ കൂടുതലുള്ള ലോക്ഡൗണ്‍ സമയത്തെ ബിൽ ശരാശരിയായി പരിഗണിച്ചതാണ് ഇത്ര വലിയ സംഖ്യ വരാന്‍ കാരണമെന്ന് പറയപ്പെടുന്നു.

അടുത്ത മാസങ്ങളിലെ ബില്ലില്‍ ഈ സംഖ്യ അഡ്ജസ്​റ്റ്​ ചെയ്തുകൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഈ കൊറോണക്കാലത്ത് ഇത്രയും വലിയ സംഖ്യ അടക്കാന്‍ പ്രയാസപ്പെടുകയാണ് പല സാധാരണക്കാരും.

മുരിങ്ങാംപുറായി, ആനയാംകുന്ന്, വെൻറ്​പൈപ്പ്, ലക്ഷം വീട് ഭാഗങ്ങളിലുള്ള ഉപഭോക്താക്കളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBelectricity bill
News Summary - electricity bill; customers are in shock
Next Story