മേലേപുറായിൽ കുടുംബ സംഗമം
text_fieldsകാരശ്ശേരി: കാരശ്ശേരിയിലെ മേലേപുറായിൽ കുടുംബത്തിെൻറ പ്രഥമ കുടുംബ സംഗമം ‘സ്നേഹക്കൂട്ട്’ ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹിക ചുറ്റുപാടുകളും ഏറെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ വിദ്യാഭ്യാസത്തിെൻറ കുറവല്ല, മനുഷ്യത്വമില്ലായ്മയാണ് സകല പ്രശ്നങ്ങൾക്കും കാരണമാകുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ചുള്ളിക്കാപ്പറമ്പ് പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേലപുറായി സംഘാടക സമിതി ചെയർമാൻ എം.പി. അസയിൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുടുംബാംഗങ്ങൾക്കുള്ള ഉപഹാരം സബ്ജഡ്ജ് സമ്മാനിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽനിന്നായി ആയിരത്തോളം പേർ പങ്കെടുത്തു. തലമുറ സംഗമം, കലയരങ്ങ് തുടങ്ങിയ പരിപാടികളും നടന്നു. എം.പി. ജസീദ പരിപാടി നിയന്ത്രിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ അബ്ദുറസാഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ എം.സി. നിഹ്മത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.