വിടാതെ മഴക്കെടുതി
text_fieldsഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മുക്കം: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് റോഡരികിലെ മരം പൊട്ടിവീണു. കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകീട്ട് മൂന്നരയോടെ മുക്കം-കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ ട്രാൻസ്ഫോമറിനടുത്താണ് അപകടം. കാറ്റിലും മഴയിലും റോഡരികിലെ ആൽമരം കാറിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. മരം വീണത് കാറിന്റെ ബോണറ്റിലേക്കായതിനാലാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്ന് പി.ടി.എ യോഗം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തിരൂരങ്ങാടി തഹസിൽദാർ സാദിഖും കുടുംബവുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കം അഗ്നിരക്ഷ സേനാ നിലയത്തിൽനിന്ന് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, അഗ്നിരക്ഷ ഓഫിസർമാരായ കെ.പി. അമീറുദ്ദീൻ, കെ. രജീഷ്, കെ.എ. ഷിംജു, കെ.പി. അജേഷ്, ഹോംഗാർഡ് ടി. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമെത്തിയാണ് റോഡിൽ നിന്നും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ കാറ്റിൽ വാഹനങ്ങളുടെ മുകളിൽ മരം പൊട്ടിവീണു
താമരശ്ശേരി: വ്യാഴാഴ്ച വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ പൊട്ടിവീണു. ഏതാനും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.