പരപ്പനങ്ങാടി പീഡനം; പ്രതികൾ പിടിയിലായത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ
text_fieldsപേരാമ്പ്ര : പേരാമ്പ്ര സ്വദേശിനിയായ വിദ്യാർഥിനിയെ പനപ്പനങ്ങാടിയിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളെ പേരാമ്പ്ര പൊലീസ് വളരെ പെട്ടെന്നാണ് വലയിലാക്കിയത്. 26ന് നടത്തിയ പരിശോധനയിലാണ് മൂന്നു പ്രതികൾ പിടിയിലാവുന്നത്. കേരള പൊലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടമാണിത്.
കോഴിക്കോട് റൂറൽ എസ്.പി കറുപ്പസ്വാമിയുടെ നിർദേശപ്രകാരം പേരാമ്പ്ര സബ് ഡിവിഷൻ എസ്.പിയുടെ മേൽനോട്ടത്തിൽ പേരാമ്പ്ര ഇൻസ്പെക്ടർ ബിനു തോമസും സംഘവുമാണ് അന്വേഷണം നടത്തിയത്. സംഘത്തിൽ എ.എസ്.ഐ ശ്രീജിത്ത്, എ.എസ്.പി സ്കോഡംഗമായ ജി.എസ്.സി.പി.ഒ വിനീഷ്, ജി.എസ്.സി.പി.ഒ റിയാസ്, സി.പി.ഒ റീഷ്മ എന്നിവരും ഉണ്ടായിരുന്നു.
സുഹൃത്തിനെ കണ്ട് മടങ്ങവെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്ന് ഭിന്നശേഷിക്കാരിയായ യുവതിയെ സൗഹൃദം നടിച്ച് പലസ്ഥലങ്ങളിലായി കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കാസർകോട് ട്രെയിനിൽ കയറ്റി വിടുകയായിരുന്നു പ്രതികൾ.
കുട്ടിയെ കാണാനില്ലെന്ന പേരാമ്പ്ര സ്റ്റേഷനിൽ വന്ന പരാതിയിൽ പൊലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ കാസർകോട്ടുനിന്നും കണ്ടെത്തുകയായിരുന്നു. യുവതി ക്രൂരമായ ബലാൽസംഗത്തിന് ഇരയായതായി വ്യക്തമായി. ചില ഫോൺ കാളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.