പി.എം.എ.വൈ ഭവന നിർമാണ പദ്ധതി; മുക്കം നഗരസഭക്ക് ദേശീയ പുരസ്കാരം
text_fieldsമുക്കം: പി.എം.എ.വൈ പദ്ധതി നിർവഹണത്തിന് കേന്ദ്ര പാർപ്പിട - നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡ് മുക്കം നഗരസഭക്ക് ലഭിച്ചു.
ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് മുക്കം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിലെ മിർസാപുർ, ഝാർഖണ്ഡിലെ ജൂംറി തിലയ, ചത്തിസ്ഗഢിലെ ദോനഗ്ര, മധ്യപ്രദേശില ഖുറേ എന്നീ നഗരങ്ങളാണ് അവാർഡിന് അർഹമായ മറ്റ് നഗരങ്ങൾ. പി.എം.എ.വൈ പദ്ധതി നടപ്പാക്കിയതിൽ നൂതന മാതൃകകൾ സൃഷ്ടിച്ചതാണ് മുക്കത്തിനെ അവാർഡിന് അർഹമാക്കിയത്.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും നഗരസഭയുടെയും പദ്ധതികൾ സംയോജിപ്പിച്ച് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയതും ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തിയതും ശ്രദ്ധേയമായി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നിർമാണത്തിനുള്ള സിമെൻറ് കട്ടകൾ പത്ത് രൂപക്ക് ലഭ്യമാക്കിയതും കിണറുകൾ നിർമിച്ച് നൽകിയതിന് പുറമേ തൊണ്ണൂറ് തൊഴിൽ ദിനങ്ങൾ ഓരോ ഗുണഭോക്താവിനും നൽകുകയും ചെയ്തു. നിർമാണം പൂർത്തിയാക്കിയ വീടുകളിൽ സ്വച്ഛ് ഭാരത് പദ്ധതിയിലുൾപ്പെടുത്തി 1500 രൂപക്ക് ബയോഗ്യാസ് പ്ലാൻറ് നൽകി. അംഗീകാർ കാമ്പയിെൻറ ഭാഗമായി രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർളി ഇനത്തിൽ പെട്ട പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു.
ഗ്യാസ് കണക്ഷനില്ലാതിരുന്ന കുടുംബങ്ങൾക്കെല്ലാം ഉജ്ജ്വൽ യോജന പദ്ധതിയിൽ സൗജന്യ കണക്ഷൻ നൽകി. പുതിയ വീടുകളിലേക്ക് മാറിയ കുടുംബങ്ങൾക്കെല്ലാം പുതിയ റേഷൻ കാർഡ് നൽകാനും കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനും സിവിൽ സെപ്ലെസ് വകുപ്പുമായി ചേർന്ന് അദാലത്തുകൾ നടത്തിയതും ഏറെ പേർക്ക് പ്രയോജനകരമായി.
613 കുടുംബങ്ങളാണ് മുക്കം നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുന്നത്. 470 എണ്ണം ഇതിനകം പൂർത്തിയായി. വി. കുഞ്ഞൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ആദ്യ നഗരസഭ ഭരണ സമിതിയുടെയും നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, പി.എം.എ.വൈ സെക്ഷൻ ക്ലർക്ക് പ്രജിത്ത്, സോഷ്യൽ െഡവലപ്മെൻറ് സ്പെഷലിസ്റ്റ് അബ്ദുൽ നിസാർ തുടങ്ങിയ ഉദ്യോഗസ്ഥരുടെയും പരിശ്രമങ്ങളാണ് നേട്ടങ്ങൾക്ക് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.