Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരക്കിൽ നട്ടം...

തിരക്കിൽ നട്ടം തിരിഞ്ഞ് നടക്കാവ് രഘുനാഥ് റോഡ്

text_fields
bookmark_border
തിരക്കിൽ നട്ടം തിരിഞ്ഞ് നടക്കാവ് രഘുനാഥ് റോഡ്
cancel

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ​ക്രോ​സ് റോ​ഡു​ക​ളി​ലൊ​ന്നാ​യ അ​ര​ങ്ങി​ൽ ര​ഘു​നാ​ഥ് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ക്ക് ത​ർ​ക്ക​വും സ്ഥി​ര​മാ​വു​ന്നു. കി​ഴ​ക്കെ ന​ട​ക്കാ​വി​നും വ​ണ്ടി​പ്പേ​ട്ട​ക്കു​മി​ട​യി​ൽ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ ചൊ​ല്ലി​യു​ള്ള ക​ശ​പി​ശ​ക്കി​ട​യി​ൽ മ​ർ​ദ​ന​മേ​റ്റ വ്യാ​പാ​രി ക​ഴി​ഞ്ഞ​മാ​സം മ​രി​ച്ചി​രു​ന്നു. ആ​ഗ​സ്റ്റ് 31ന് ​ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ മൊ​യ്തീ​ൻ പ​ള്ളി റോ​ഡി​ലെ വ്യാ​പാ​രി വി.​എ​സ്. അ​ബ്ദു​ൽ സ​ലീ​മാ​ണ് നെ​ഞ്ചി​ൽ ച​വി​ട്ടേ​റ്റ് മ​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ അ​ബ്ദു​ൽ സ​ലീ​മി​ന്റെ സ​ഹോ​ദ​ര​ൻ വി.​എ​സ്. മു​ഹ​മ്മ​ദ് അ​ഷ്റ​ഫും ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. ര​ണ്ടു പേ​രും അ​ര​ങ്ങി​ൽ ര​ഘു​നാ​ഥ് റോ​ഡി​ൽ താ​മ​സ​ക്കാ​രാ​ണ്.

റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള ക​ച്ച​വ​ടം ചോ​ദ്യം ചെ​യ്ത​താ​യി​രു​ന്നു അ​ക്ര​മ​കാ​ര​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ണ്ണൂ​ർ റോ​ഡ് വ​ഴി ബ​സി​ൽ വ​രു​ന്ന​വ​രും വ​യ​നാ​ട് റോ​ഡ് വ​ഴി വ​രു​ന്ന​വ​രും ഈ ​റോ​ഡ് വ​ഴി​യാ​ണ് കി​ഴ​ക്കേ ന​ട​ക്കാ​വി​ലേ​ക്കും വ​ണ്ടി​പ്പേ​ട്ട​യി​ലേ​ക്കും ബ​സ് ക​യ​റാ​ൻ പോ​വു​ന്ന​ത് എ​ന്ന​തി​നാ​ൽ റോ​ഡി​ൽ എ​പ്പോ​ഴും ന​ട​ന്നു​പോ​വു​ന്ന​വ​രു​​ടെ വ​ൻ തി​ര​ക്കാ​ണ്.

ആ​യി​ര​ങ്ങ​ൾ ഒ​ഴു​കു​ന്ന റോ​ഡി​ൽ ത​ല​ങ്ങും വി​ല​ങ്ങും ക​ച്ച​വ​ട​ക്കാ​രു​ടെ​യും തി​ര​ക്കാ​ണ്. ഇ​തി​നി​​ടെ, ഗൂ​ഗ്ൾ മാ​പ്പ് നോ​ക്കി സി.​എ​ച്ച് ​ക്രോ​സ് റോ​ഡ് വ​ഴി വ​ണ്ടി​പ്പേ​ട്ട​യി​ലേ​ക്ക് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​പെ​ടു​ന്ന​ത് സ്ഥി​ര​മാ​ണ്.

ഇ​തി​ന് പ​രി​ഹാ​ര​മാ​യി നാ​ല് ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ സി.​എ​ച്ച് റോ​ഡി​ൽ നി​ന്നു​ള്ള അ​ര​ങ്ങി​ൽ ര​ഘു​നാ​ഥ് റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​യാ​ൻ പൊ​ലീ​സ് ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി അ​ധി​കൃ​ത​രെ കാ​ണാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

നാ​ട്ടു​കാ​ർ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ണ്ടാ​ക്കി

കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് അ​ര​ങ്ങി​ൽ ര​ഘു​നാ​ഥ് റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് വ്യാ​പാ​രി വി.​എ​സ്. അ​ബ്ദു​ൽ സ​ലീം മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ക്ര​മി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ണ്ടാ​ക്കി. അ​ര​ങ്ങി​ൽ ര​ഘു​നാ​ഥ് റോ​ഡി​ലെ​യും സി.​എ​ച്ച്.

റോ​ഡി​ലെ​യും ഗ​താ​ഗ​ത കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​ക്കാ​വ് ഈ​സ്റ്റ് വെ​സ്റ്റ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ന്യൂ​റ) പ്ര​സി​ഡ​ന്റ് കെ. ​മ​മ്മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​കി​ഷ​ൻ​ച​ന്ദ്, പി.​എം. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, എ. ​അ​ശോ​ക​ൻ, എ​ൻ. ഭാ​ഗ്യ​നാ​ഥ്, പി.​കെ. പ്ര​ദീ​പ്, യു. ​അ​ബ്‌​ദു​റ​ഹി​മാ​ൻ, സി. ​മ​ധു​കു​മാ​ർ, വി.​ടി. ഗോ​വി​ന്ദ​ൻ, വി.​എ​സ്. ക​ദീ​ജ, ഐ​ഷ സ​ലീം, പി.​എം. പ്രേ​മ​രാ​ജ​ൻ, എ​സ്. നൗ​ഷാ​ദ്, വി​ജ​യ​ൻ പ​ള്ളി​ക്ക​ര, പി.​പി. റ​ഹിം, ഷെ​യ്ക്ക് ഷ​ഫ്റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: പി. ​കി​ഷ​ൻ​ച​ന്ദ് (ചെ​യ​ർ), യു. ​അ​ബ്ദു​റ​ഹി​മാ​ൻ, സി. ​മ​ധു​കു​മാ​ർ, എ​ൻ. ഭാ​ഗ്യ​നാ​ഥ് (വൈ​സ് ചെ​യ​ർ), ഷെ​യ്ക്ക് ഷ​ഫ്റു​ദ്ദീ​ൻ (ജ​ന. ക​ൺ.), വി.​ടി. ഗോ​വി​ന്ദ​ൻ, പി.​കെ. പ്ര​ദീ​പ്, പി.​പി. റ​ഹിം (ക​ൺ), അ​ര​ങ്ങി​ൽ ഉ​മേ​ഷ് കു​മാ​ർ (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic JamKozhikode News
News Summary - traffic jam on Nadakkavu
Next Story